പ്രശാന്ത് വര്‍മ്മയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം 'ഹനു-മാന്‍'ലെ 'സൂപ്പര്‍ ഹീറോ ഹനുമാന്‍' എന്ന ഗാനം പുറത്തിറങ്ങി. കൃഷ്ണകാന്തിന്റെ വരികളിലൂടെയാണ് തമാശക്കാരനും അതേസമയം സാഹസികനുമായ ഹനുമാനെ ഈ ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ശിശുദിനത്തില്‍ റിലീസ് ചെയ്ത ഈ സിംഗിളിലെ ഹനുമന്റെ ശക്തികള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നതോടൊപ്പം അവരെ ആകര്‍ഷിക്കുന്നതുകൂടിയാണ്.
തേജ സജ്ജ നായകനായെത്തുന്ന 'ഹനു-മാന്‍' തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളിലായി 2024 ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.
വിഎഫ്എക്സ് വലിയ രീതിയില്‍ ആവശ്യമുള്ള 'ഹനുമാന്‍' പ്രശാന്ത് വര്‍മ്മയുടെ സിനിമാറ്റിക് യൂണിവേഴ്സില്‍ നിന്നുള്ള ആദ്യ ചിത്രമാണ്. 'അഞ്ജനാദ്രി' എന്ന സാങ്കല്‍പ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. സിനിമയുടെ ആശയം സാര്‍വത്രികമായതിനാല്‍, ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവക്കാന്‍ സാധ്യതയുണ്ട്. പ്രശാന്ത് വര്‍മ്മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡി നിര്‍മ്മിക്കുന്ന ചിത്രം ശ്രീമതി ചൈതന്യയാണ് അവതരിപ്പിക്കുന്നത്.
വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാര്‍ സുപ്രധാന വേഷത്തിലും എത്തുന്ന ഈ ചിത്രത്തില്‍ അമൃത അയ്യരാണ് നായിക. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദാശരധി ശിവേന്ദ്രയാണ് ഛായാഗ്രാഹകന്‍.
അസ്രിന്‍ റെഡ്ഡി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാര്‍ ജെട്ടി ലൈന്‍ പ്രൊഡ്യൂസറും കുശാല്‍ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം എസ് ബി രാജു തലാരി കൈകാര്യം ചെയ്യും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
തിരക്കഥ: സ്‌ക്രിപ്റ്റ്സ്വില്ലെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീനാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അസ്രിന്‍ റെഡ്ഡി, ലൈന്‍ പ്രൊഡ്യൂസര്‍: വെങ്കട്ട് കുമാര്‍ ജെട്ടി, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കുശാല്‍ റെഡ്ഡി & പുഷ്പക് റെഡ്ഡി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആര്‍ഒ: ശബരി