Latest News

കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും; ആവശ്യക്കാര്‍ക്ക് ഭക്ഷണപൊതികള്‍ നൽകി സണ്ണി ലിയോണും ഭര്‍ത്താവും; വീഡിയോ വൈറൽ

Malayalilife
കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും; ആവശ്യക്കാര്‍ക്ക് ഭക്ഷണപൊതികള്‍ നൽകി  സണ്ണി ലിയോണും ഭര്‍ത്താവും; വീഡിയോ വൈറൽ

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരവെ ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കി ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.  ഇരുവരും മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്ക് ഞായറാഴ്ച്ചയാണ് ഭക്ഷണം നല്‍കിയത്.  ഭക്ഷണപൊതി വിതരണം നടന്നത് വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു.

 ആളുകള്‍ ഭക്ഷണം വാങ്ങുന്നതിനായി താരം ഭക്ഷണം വിതരണം ചെയ്യുന്ന ട്രക്കിന് ചുറ്റും തടിച്ച് കൂടുകയായിരുന്നു. ചിലര്‍ ഫോട്ടോ എടുക്കുന്നതിനു വേണ്ടിയും അവിടേക്ക്  എത്തിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ സണ്ണി 10,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി  ഒരു എന്‍ജിഓയുമായി പ്രവര്‍ത്തിച്ചിരുന്നു.  താരം ഭക്ഷണ പൊതികളില്‍ ദാല്‍, കിച്ചിടി, ചോറ് എന്നതിനൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗവും ഉള്‍പ്പെടുത്തിയിരുന്നു.

‘നമ്മള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പക്ഷെ കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും’ എന്നാണ് ഭക്ഷണ പൊതികള്‍ എത്തിക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില്‍ സണ്ണി പറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)


 

Sunny leone and husband distributed food packets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES