Latest News

ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സണ്ണി നേരെ പറന്നത് ദുബായിലേക്ക്; ഭര്‍ത്താവിനൊപ്പം പാം ജുമൈറയില്‍ അവധിയാഘോഷത്തില്‍ ബോളിവുഡ് സുന്ദരി; ബിക്കിനിയില്‍ സണ്‍ ബാത്ത് നടത്തുന്ന നടിയുടെ ചിത്രം വൈറല്‍

Malayalilife
ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സണ്ണി നേരെ പറന്നത് ദുബായിലേക്ക്; ഭര്‍ത്താവിനൊപ്പം പാം ജുമൈറയില്‍ അവധിയാഘോഷത്തില്‍ ബോളിവുഡ് സുന്ദരി; ബിക്കിനിയില്‍ സണ്‍ ബാത്ത് നടത്തുന്ന നടിയുടെ ചിത്രം വൈറല്‍

ദീപാവലിയും മകള്‍ നിഷയുടെ പിറന്നാള്‍ ആഘോഷവും കെങ്കേമമായി കൊണ്ടാടിയ ശേഷം സണ്ണി ലിയോണ്‍ ഇപ്പോള്‍ അവധിയാഘോഷത്തിലാണ്. ഒരേ നിറമുള്ള ഡിസൈനര്‍ വസ്ത്രം ധരിച്ച് കുടുംബസമേതം നില്‍ക്കുന്ന സണ്ണിയുടെ ദീപാവലി ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയിപ്പോള്‍ നടി പങ്ക് വച്ച അവധിക്കാല ആഘോഷചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഭര്‍ത്താവിനൊപ്പം പാം ജുമൈറയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് നടി  പങ്കുവയ്ക്കുന്നത്.ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഒരിടവേളയെടുത്ത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പം ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സണ്ണി ലിയോണ്‍. ബിക്കിനിയില്‍ പൂളില്‍ കുളിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ഫൈനലി സം സണ്‍, താങ്ക്സ് ടു ദുബായ് എന്ന അടിക്കുറിലാണ് നടി ഫോട്ടോസ് പോസ്റ്റ് ചെയ്തത്. പിന്നാലെ ഡാനിയേലിന് ഇഷ്ടപ്പെട്ട ചിത്രമിതാണെന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോ കൂടി സണ്ണി ഷെയര്‍ ചെയ്തിരുന്നു.ബിക്കിനിയില്‍ പൂളില്‍ കുളിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രം. 

Sunny Leone burns up Dubai in bikini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES