ബ്രിട്ടീഷ് എയര്വൈസില്നിന്ന് ലഗേജ് നഷ്ടമായതിനെ തുടര്ന്ന് രോഷാകുലയായി ട്വീറ്റുമായി ബോളിവുഡ് നടി സോനം കപൂര്. ഒരു മാസത്തിനിടെ മൂന്ന് തവണ ബ്രിട്ടീഷ് എയര്വൈസ് ഉപയോഗിച്ചുവെന്നും ഇതില് രണ്ടു തവണയും ലഗേജ് നഷ്ടമായെന്നുമായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്.ഒടുവില് ബ്രിട്ടിഷ് എയര്വേയ്സ് ക്ഷമാപണവുമായി രംഗത്ത് എത്തുകയും ചെയ്തു.
താന് പാഠം പഠിച്ചുവെന്നും ഇനി ബ്രിട്ടീഷ് എയര്വൈസ് ഉപയോഗിക്കില്ലെന്നും സോനം ട്വിറ്ററിലൂടെ അറിയിച്ചു. ബ്രിട്ടീഷ് എയര്വെസിനെ ടാഗ് ചെയ്താണ് സോനം തന്റെ രോക്ഷം പ്രകടിപ്പിച്ചത്.
താങ്കളുടെ ലഗേജ് ലഭിക്കാന് താമസം നേരിട്ടുവെന്ന് അറിഞ്ഞതില് ഞങ്ങള് ഖേദിക്കുന്നുവെന്നും വിമാനത്താവളത്തില് അറിയിച്ചപ്പോള് ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നുവോയെന്നും ബ്രിട്ടിഷ് എയര്വേയ്സ് ചോദിച്ചു. അതെ അതൊക്കെ ചെയ്തിരുന്നു. പക്ഷേ വളരെ മോശമായ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മോശം സേവനവും കെടുകാര്യസ്ഥതയുമാണ് എന്നും സോനം പറഞ്ഞു. ഞങ്ങളുടെ നിര്വ്യാജമായ ഖേദം പ്രകടിപ്പിക്കുകയെ ഇപ്പോള് കഴിയൂവെന്നായിരുന്നു ബ്രിട്ടിഷ് എയര്വേയ്സിന്റെ മറുപടി. വളരെ പെട്ടെന്നു തന്നെ താങ്കളുടെ ബാഗുകള് എത്തിക്കാന് ഞങ്ങള് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടിഷ് എയര്വേയ്സ് മറുപടി നല്കിയിട്ടുണ്ട്.
ബ്രിട്ടീഷ് എയര്വൈസിന്റെ ആഭ്യന്തര വിമാന സര്വ്വീസിനിടെയാണ് സോനം കപൂറിന്റെ ലഗേജ് നഷ്ടമായത്. ദുല്ഖര് സല്മാനോടൊപ്പം ദ സോയ ഫാക്ടര് എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.