Latest News

പല പ്രമുഖരുടെ മുറിയില്‍ നിന്നും ചൂഷണം ചെയ്തവര്‍ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്; കരിയറില്‍ ഉയര്‍ച്ചയുണ്ടാകാന്‍ ചിലരുടെ മുറിയിലേക്ക് പോകാന്‍ എനിക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു;  ബോളിവുഡ് നടി സോമി അലി പങ്ക് വച്ചത്

Malayalilife
 പല പ്രമുഖരുടെ മുറിയില്‍ നിന്നും ചൂഷണം ചെയ്തവര്‍ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്; കരിയറില്‍ ഉയര്‍ച്ചയുണ്ടാകാന്‍ ചിലരുടെ മുറിയിലേക്ക് പോകാന്‍ എനിക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു;  ബോളിവുഡ് നടി സോമി അലി പങ്ക് വച്ചത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി സോമി അലി. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ സത്യമാണെന്നും താനത് നേരിട്ട് കണ്ടിട്ടുവെന്നും സോമി അലി പറയുന്നു.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സംസാരിക്കവെയാണ് സിനിമയിലെ ദുരനുഭവങ്ങളെ കുറിച്ച് സോമി അലി വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇന്‍ഡസ്ട്രിയിലെ സ്ത്രീകള്‍ക്ക് സുചരിചിതമാണെന്നും കേരളത്തില്‍ മാത്രമല്ല ഇത്തരം സംഭവങ്ങളെന്നും സോമി അലി പറഞ്ഞു. കരിയറില്‍ മുന്നേറണമെങ്കില്‍ ചിലരുടെ മുറിയില്‍ ചെല്ലണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു. പല പ്രമുഖരുടെ മുറിയില്‍ നിന്നും ചൂഷണം ചെയ്തവര്‍ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

കരിയറില്‍ ഉയര്‍ച്ചയുണ്ടാകാന്‍ ചിലരുടെ മുറയിലേക്ക് പോകാന്‍ എനിക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. പല സ്ത്രീകളുടെയും അനുഭവങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. പ്രമുഖരായ ബോളിവുഡ് താരങ്ങള്‍, കുടുംബസ്ഥരായ പലരില്‍ നിന്നും ചൂഷണം നേരിട്ട സ്ത്രീകള്‍ ഹോട്ടല്‍ മുറി വിട്ടിറങ്ങുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമ മേഖലയ്ക്ക് ഉണര്‍വാണെന്നും ഇരകളാക്കപ്പെട്ടവര്‍ക്ക് പ്രതികാരഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും സോമി അലി പറഞ്ഞു.  

ബോളിവുഡ് പോലുള്ള ശക്തമായ അധികാരഘടനയുള്ള ഇന്‍ഡസ്ട്രിയില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് തുറന്നുപറയാന്‍ അവസരമില്ല. പ്രതികാര ഭയം, ജോലി നഷ്ടം, സാമൂഹിക ബഹിഷ്‌കരണം എന്നിവയാണ് പലരുടെയും ആശങ്ക. ഇന്‍ഡസ്ട്രിയിലെ പലരും കാര്യമായ സ്വാധീനം ചെലത്തുന്നു, മിണ്ടാതിരിക്കാനുള്ള സമ്മര്‍ദ്ദം അത്രവലുതാണെന്നും സോമി അലി പറഞ്ഞു. 

ഹിറോകളെ ആരാധിക്കുന്ന ബോളിവുഡ് സംസ്‌കാരത്തില്‍ അധികാര കേന്ദ്രങ്ങളെ പറ്റി സംസാരിച്ചാല്‍ ജീവന് പോലും ഭീഷണിയാണെന്നും സോമി കൂട്ടിച്ചേര്‍ത്തു. #മീറ്റു പോലുള്ള മുന്നേറ്റങ്ങള്‍ ഒരുപാട് പേര്‍ക്ക് തുറന്ന് പറയാനുള്ള ധൈര്യം നല്‍കും. തടസങ്ങള്‍ നീക്കാന്‍ സ്ഥിരമായ ശ്രമവും സമയവും ആവശ്യമാണ്. ഇരകളാക്കപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി. 

കൃഷന്‍ അവതാര്‍, യാര്‍ ഗദ്ദര്‍, ആവോ പ്യാര്‍ കാരെന്‍, ആന്ദോളന്‍ തുടങ്ങി 1990- കളിലെ നിരവധി ബോളിവുഡ് സിനിമകളില്‍ സോമി അലി അഭിനയിച്ചിട്ടുണ്ട് 1997ല്‍ പുറത്തിറങ്ങിയ ചുപ്പ് ആണ് അവസാന ചിത്രം. സിനിമയില്‍ നിന്ന് മാറിയ ശേഷം, ഗാര്‍ഹിക പീഡനത്തെ അതിജീവിക്കുന്നവരെ സഹായിക്കുന്നതിനായി 'നോ മോര്‍ ടിയേഴ്‌സ്' എന്ന പേരില്‍ ഫൗണ്ടേഷന്‍ ആരംഭിച്ച് പ്രവര്‍ത്തനങ്ങളിലാണ് സോമി അലി

Read more topics: # സോമി അലി
Somy ali speaK up about sexual Abuse

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES