വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ 'സോമന്റെ കൃതാവ്' ന്റെ ടീസര്‍ എത്തി. വിനയ്‌യുടെ വ്യത്യസ്തമായ ഗെറ്റപ്പ് ആണ് ടീസറിന്റെ ഹൈലൈറ്റ്. സീമ ജി. നായരെയും ടീസറില്‍ കാണാം.
കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോര്‍ട്ട് എത്തുമ്പോള്‍, ഫറാ ഷിബിലയാണ് നായിക.ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല എന്നിവര്‍ക്കൊപ്പം പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റര്‍ വര്‍ക്‌സ് സ്റ്റുഡിയോസ് മിഥുന്‍ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. സുജിത്ത് പുരുഷന്‍ ആണ് ഛായാഗ്രാഹണം. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.