Latest News

68 കിലോയില്‍ നിന്ന് 52കിലോയിലേക്ക്; കീറ്റോ ഡയറ്റും ഷേക്ക് ഡയറ്റും പണിപാളിയപ്പോൾ കൂട്ടിന് ഇത് മാത്രം; മേക്കോവർ രഹസ്യം പരസ്യമാക്കി ഗായിക റിമി ടോമി രംഗത്ത്

Malayalilife
68 കിലോയില്‍ നിന്ന്  52കിലോയിലേക്ക്; കീറ്റോ ഡയറ്റും ഷേക്ക് ഡയറ്റും പണിപാളിയപ്പോൾ കൂട്ടിന് ഇത് മാത്രം;  മേക്കോവർ രഹസ്യം പരസ്യമാക്കി  ഗായിക റിമി ടോമി രംഗത്ത്

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ  തന്റെ പുതിയ മേക്കോവര്‍ എങ്ങനെ നേടിയതാണ് എന്നും തടി കുറച്ചത് എങ്ങനെയാണ് എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.  

റിമിയുടെ വാക്കുകളിലൂടെ, സത്യം പറഞ്ഞാല്‍ 2012 മുതല്‍ ഞാന്‍ ഡയറ്റ് സ്റ്റാര്‍ട്ട് ചെയ്തു.ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്.ഇതില്‍ മധുരം ഒഴിവാക്കുകയാണ് ആദ്യപടി.ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടുവര്‍ഷമായി.ഈ ഡയറ്റില്‍ നമുക്ക് ഇഷ്ടമുളളതെല്ലാം അളവ് കുറച്ച് കഴിക്കാം.ചോറ്,ചിക്കന്‍ കറി,വൈകിട്ട് ചപ്പാത്തി,ദാല്‍ അങ്ങനെ.ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ മാറ്റം വന്നു.എപ്പോഴും 65 കിലോയില്‍ തന്നെയാണ് നിന്നിരുന്നത്.വെയിങ് മെഷീന്‍ വാങ്ങി സ്ഥിരമായി നോക്കാന്‍ തുടങ്ങി.രണ്ട് വര്‍ഷം കൊണ്ട് 57 കിലോയില്‍ എത്തി.2015ല്‍ ആ ഡയറ്റ് നിര്‍ത്തി വീണ്ടും ഭക്ഷണം കഴിച്ച് തുടങ്ങി.വാരിവലിച്ച് കഴിച്ച് വീണ്ടും ദേ 60 കിലോയിലേക്ക്.അന്നേരം തുടങ്ങിയതാണ് ഷേക്ക് ഡയറ്റ്.ഈ ഡയറ്റില്‍ ചോറ് കഴിക്കാം.രാവിലെയോ,വൈകിട്ടോ ഒരു പ്രോട്ടീന്‍ ഷേക്ക് കൂടി മെനുവില്‍ ഉള്‍പ്പെടുത്തണം.നല്ല റിസല്‍ട്ടായിരുന്നു.പതുക്കെ അതും മടുത്തു. വീണ്ടും തീറ്റയാരംഭിച്ചു. വണ്ണവും കൂടി.

ഈ സമയത്ത് രണ്ട് മൂന്ന് മാസം കീറ്റോ ഡയറ്റെടുത്തു.കൊളസ്‌ട്രോള്‍ കൂടിയപ്പോള്‍ അതങ്ങ് നിര്‍ത്തി.ഇപ്പോള്‍ രണ്ട് വര്‍ഷമായി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങാണ് ചെയ്യുന്നത്.ഇതില്‍ ഞാന്‍ ഭയങ്കര കംഫര്‍ട്ടാണ്.എല്ലാം കഴിക്കാം,അളവ് കുറച്ച്. അതിനൊപ്പം വര്‍ക്കൗട്ട് സ്ഥിരമാക്കി.ഈ കൊവിഡ് കാലം തുടങ്ങിയതോടെ ഒരു ദിവസം പോലും വര്‍ക്കൗട്ട് മുടക്കാറില്ല.കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നന്നായി നിയന്ത്രിച്ചു.ഇഷ്ടമുളളതെല്ലാം കഴിക്കാന്‍ തോന്നുമ്പോള്‍ കഴിക്കും.പക്ഷേ,പകരം കൂടുതല്‍ നേരം വര്‍ക്കൗട്ട് ചെയ്യും.പലരീതിയില്‍ നമുക്ക് ഡയറ്റിങ് ചെയ്യാം.എന്റെ രീതി 16 മണിക്കൂര്‍ ഫാസ്റ്റിങ്ങും എട്ട് മണിക്കൂര്‍ ഫുഡ് കഴിക്കുകയും ചെയ്യുന്നതാണ്.രാവിലെ പത്തിന് തുടങ്ങിയാല്‍ വൈകിട്ട് ആറുവരെ കഴിക്കും.പിന്നേ പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് വരെ ഒന്നും കഴിക്കില്ല.ബ്ലാക്ക് ടീ,ലൈം വാട്ടര്‍ അങ്ങനെ വെളളം മാത്രം കുടിക്കാം.ഈ ഡയറ്റ് എടുക്കുമ്പോള്‍ കഴിയുന്നിടത്തോളം വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച് കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താം.ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിക്കണം.പകരം പഴങ്ങളും നട്‌സുമൊക്കെയാണ് ഞാന്‍ കഴിക്കുന്നത്.

Singer rimi tomy words about new make over

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES