മലയാളികൾക്ക് ഏറെ സുപരിചിതനായ പിന്നണിഗായകനും, സംഗീതസംവിധായകനും,ടെലിവിഷൻ അവതാരകനുമാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ ഗായകൻ അമ്മയെ കുറിച്ച് ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ആ ഉദരത്തില്‍ ജനിച്ചതാണ് തന്റെ ഏറ്റവും വലിയ പുണ്യമെന്നാണ് അമ്മയുടെ ഓര്‍മച്ചിത്രം പങ്കിട്ടുകൊണ്ട് ഗായകന്‍ കുറിച്ചത്. ആരാധകരും താരത്തിന്റെ സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ കുറിപ്പിന് താഴെ പ്രണാമമര്‍പ്പിച്ച് എത്തി. ഇന്ന് എന്റെ അമ്മയുടെ ഓര്‍മദിനം. എനിക്ക് നല്‍കിയ ലാളനവും മാറോട് ചേര്‍ത്തുവെച്ച് നല്‍കിയ ഉമ്മകളും ഇന്നും മായാത്ത ഓര്‍മകളാണ്. ആ ഉദരത്തില്‍ ജനിച്ചതാണ് എന്റെ മഹാപുണ്യം. ഭാഗ്യം. എന്റെ എല്ലാമെല്ലാമായിരുന്ന അമ്മക്ക് ഈ മകന്റെ ശതകോടി പ്രണാമം എന്നായിരുന്നു എം.ജി ശ്രീകുമാര്‍ കുറിച്ചത്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അരിഷ്ടിച്ച് വെച്ച പണത്തില്‍ നിന്നും തനിക്ക് അമ്മ പിറന്നാള്‍ ദിനങ്ങളില്‍ മിഠായി വാങ്ങി തന്നിരുന്നതിനെ കുറിച്ചെല്ലാം പലപ്പോഴും എം.ജി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്.
അടുത്തിടെയാണ് സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിച്ചത്. നവമാധ്യമങ്ങളില്‍ നിയമനത്തിന് ശേഷം പ്രതിഷേധം ശക്തമായിരുന്നു. സിപിഎം തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തണമെന്നാണ് അന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാര്‍ അവസാനമായി പാട്ട് പാടിയത്.