കഴിഞ്ഞ കുറച്ചു ദിവസമായി നിരവധി ട്രോളുകളും കമന്റുകളും ആണ് മാതാ അമൃതാനന്ദദമയി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോള്‍ ഈ ട്രോളുകളില്‍ പ്രതികരണവുമായി സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത രംഗത്ത് എത്തിയിരിക്കുകയാണ്. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടതെന്ന് മനസിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണെന്നാണ് തനിക്ക് തോന്നിയതെന്ന് ഗോവിന്ദ് വസന്ത തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ഗോവിന്ദ് വസന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്,
അമൃതാനന്ദമയി വാക്‌സിന്‍ എടുത്തതിനെ ട്രോളുന്നത് കണ്ടു. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത് എന്ന് മനസിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണെന്നാണ് എനിക്ക് തോന്നിയത്. പൗരോഹിത്വം കൊടികുത്തി വാഴാന്‍ തക്കം തേടി നടക്കുന്ന കാലവും നാടുമാണിത്. ഓരോ ഇഞ്ച് പ്രതീക്ഷകളെയും പൊലിപ്പിച്ചു കാണിക്കണമെന്ന് തോന്നുന്നു.
അമൃതാനന്ദമയി vaccine എടുത്തതിനെ ട്രോള്ന്നത് കണ്ടു. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയൻസ് തന്നെയാണ് വേണ്ടത് എന്ന്...
Posted by Govind Vasantha on Tuesday, April 27, 2021