Latest News

ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളർത്തി; ബ്രോ ഡാഡിയെ കുറിച്ച് അമൃത സുരേഷ്

Malayalilife
 ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളർത്തി; ബ്രോ ഡാഡിയെ കുറിച്ച് അമൃത സുരേഷ്

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. അമൃതം ഗമയ എന്ന പേരിൽ സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന്  അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു.  സഹോദരിമാർ ചേർന്ന് എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അച്ഛൻ തന്റെ ജീവിതത്തിൽ എന്തായിരുന്നു എന്ന് ഒരു കത്ത് ആയി എഴുതി പങ്കുവെച്ചിരിക്കുകയാണ് അമൃത. 

കുറിപ്പിങ്ങനെ,

ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാൻ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛൻ. മൂന്നു വയസ് തുടങ്ങി അച്ഛന്റെ ഫ്‌ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാൻ തുടങ്ങിയപ്പോഴും, ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോഴും തളരണ്ടാ പിന്നോട്ട് നോക്കണ്ടാ, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നിൽക്കുന്ന എന്റെ അച്ഛൻ. എല്ലാറ്റിനുമപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളർത്തി. ഇപ്പോൾ എന്റെ അച്ഛൻ അമൃതംഗമയയിൽ ലീഡ് ഫ്‌ളുട്ടിസ്റ്റായും എന്റെ കൂട്ടുകാരുടെ മെന്ററും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയും ആണ്. എനിക്ക് വേണ്ടിയും എന്റെ ബ്രോ ഡാഡിയായും നിലകൊള്ളുന്നതിന് എനിക്ക് എന്റെ അച്ഛനോട് ഒരു നന്ദി പറയണം.

ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്. നിങ്ങളുടെ ജീവിതത്തിൽ എല്ലാവർക്കും ഇതുപോലെ ബ്രോ ഡാഡി മൊമന്റ് ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് താഴെ കമന്റ് ചെയ്യുക. കഥകൾ കേൾക്കാൻ ഇഷ്ടമാണ്. കൂടാതെ സിനിമ ഹോട്‌സ്റ്റാറിലുണ്ട്. അത് നഷ്ടപ്പെടുത്താതെ കാണണം.

Singer amritha suresh letter for her bro daddy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES