നാനി നായകനാവുന്ന 'ഹായ് നാന'യിലെ ഗാനരംഗത്തിന് മാത്രമായി നടി ശ്രുതി ഹാസന്‍ വാങ്ങിയത് വമ്പന്‍ പ്രതിഫലം; യുട്യൂബില്‍ തരംഗം തീര്‍ക്കുന്ന ഗാനത്തിനായി നടി വാങ്ങിയത് 90 ലക്ഷം

Malayalilife
 നാനി നായകനാവുന്ന 'ഹായ് നാന'യിലെ ഗാനരംഗത്തിന് മാത്രമായി നടി ശ്രുതി ഹാസന്‍ വാങ്ങിയത് വമ്പന്‍ പ്രതിഫലം; യുട്യൂബില്‍ തരംഗം തീര്‍ക്കുന്ന ഗാനത്തിനായി നടി വാങ്ങിയത് 90 ലക്ഷം

ഒരു ഗാനരംഗത്തില്‍ മാത്രം അഭിനയിച്ചതിന് വാങ്ങിയ വന്‍ പ്രതിഫലത്തിന്റെ പേരില്‍ സമീപവര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ഒരാള്‍ സാമന്തയാണ്. പുഷ്പയിലെ ട്രെന്‍ഡ്‌സെറ്റര്‍ ഗാനം ഓ ആണ്ടവായിലെ നൃത്തരംഗത്തില്‍ അഭിനയിച്ചതിന് 5 കോടിയാണ് സാമന്ത വാങ്ങിയത്. ഇപ്പോളിതാ സാമന്തയ്ക്ക് പിന്നാലെ നാനി നായകനാവുന്ന 'ഹായ് നാന'യിലെ ഗാനരംഗത്തിന് മാത്രമായി നടി ശ്രുതി ഹാസന്‍ വാങ്ങിയത് വമ്പന്‍ പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. 

അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ' എന്ന സിനിമയിലെ സാമന്തയുടെ 'ഓ ആണ്ടവാ' എന്ന ഗാനരംഗത്തിനായി 5 കോടി രൂപ പ്രതിഫലമായി സാമന്ത വാങ്ങിയെങ്കില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഹായ് നാന' എന്ന ചിത്രത്തിലെ 'ഓഡിയമ്മാ ഹീറ്റു' എന്ന ഗാനത്തിനായി ശ്രുതി 90 ലക്ഷം 
വാങ്ങിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളിയായ ഹിഷാം അബ്ദുള്‍ വാഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ആഗാഡു, തേവര്‍ എന്നീ ചിത്രങ്ങളിലെ നൃത്തരംഗങ്ങളിലും മുന്‍പ് ശ്രുതി ഹാസന്‍ ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. ണാള്‍ താക്കൂര്‍ ആണ് ഹായ് നന്നായിലെ നായിക. ബേബി കിയാര ഖന്ന, നാസര്‍, പ്രിയദര്‍ശിനി പുലികൊണ്ട, അഗാദ് ബേദി, വിരാജ് അശ്വിന്‍ എന്നിവരാണ് ഹായ് നാനയിലെ മറ്റ് താരങ്ങള്‍. മലയാള താരം ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വെര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഹായ് നാന നിര്‍മ്മിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Shruti Haasans remuneration for a special appearance in Nan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES