Latest News

ശ്രുതി ഹാസന്‍ സലാറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി; പ്രഭാസ് ചിത്രം ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തും; പ്രഭാസിനും പ്രശാന്തിനും നന്ദി പറഞ്ഞ് ശ്രുതി 

Malayalilife
 ശ്രുതി ഹാസന്‍ സലാറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി; പ്രഭാസ് ചിത്രം ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തും; പ്രഭാസിനും പ്രശാന്തിനും നന്ദി പറഞ്ഞ് ശ്രുതി 

കെജിഎഫിന്റെ ഗംഭീര വിജയത്തിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍.  പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ശ്രുതി ഹാസന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിലെ നായികയാകുന്ന ശ്രുതി ഹാസന്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് സലാറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് നീലിനൊപ്പം നില്‍ക്കുന്ന ശ്രുതിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ ആദ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്നത്. പ്രഭാസിനൊപ്പം ശ്രുതി ഹാസന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. 

ചിത്രത്തിലേക്കായി തന്നെ തിരഞ്ഞെടുത്ത സംവിധായകന് ശ്രുതി ഹാസന്‍ നന്ദി അറിയിച്ചുള്ള പോസറ്റും പങ്ക് വ്ച്ചു. സലാറിലെ നായകന്‍ പ്രഭാസിനും ശ്രുതി ഹാസന്‍ നന്ദി പറഞ്ഞു.

സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ നായക കഥാപാത്രത്തോളം പ്രധാന്യമുള്ള വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുക.ജഗപതി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കെജിഎഫിന് സമാനമായി സലാറും രണ്ട് ഭാഗങ്ങളായാകും തിയേറ്ററുകളില്‍ എത്തുകയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഒന്നാം ഭാഗത്തിന് ശേഷം ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കിയുള്ള പ്രോജക്ടിലേയ്ക്ക് പ്രശാന്ത് നീല്‍ കടക്കും. ഇത് പൂര്‍ത്തിയാക്കിയ ശേഷമാകും സലാറിന്റെ രണ്ടാം ഭാഗം ഒരുക്കുകയെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ സലാര്‍ തിയേറ്ററുകളില്‍ എത്തും.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shruti Haasan (@shrutzhaasan)

Actress Shruthi Haasan wrapped her part in Salaar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES