പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല; നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും; തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു; എന്നാലും മികച്ചൊരു അനുഭവമായിരുന്നു;മൈക്കല്‍ കൊര്‍സെയ്ലുമായുള്ള ബ്രേക്ക് അപ്പിനെ കുറിച്ച് ശ്രുതി ഹസന്റെ വാക്കുകള്‍ ഇങ്ങനെ

Malayalilife
topbanner
 പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല; നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും; തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു; എന്നാലും മികച്ചൊരു അനുഭവമായിരുന്നു;മൈക്കല്‍ കൊര്‍സെയ്ലുമായുള്ള ബ്രേക്ക് അപ്പിനെ കുറിച്ച് ശ്രുതി ഹസന്റെ വാക്കുകള്‍ ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരപുത്രികളിലൊരാളാണ് ശ്രുതി ഹാസന്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്.സിനിമകളുമായി സജീവമാകുന്നതിനിടെയില്‍ ഗോസിപ്പ് കോളങ്ങളിലും ശ്രുതി ഹാസന്‍ ഇടം പിടിച്ചിരുന്നു. താരപുത്രി വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. മൈക്കല്‍ കോര്‍സലുമായുള്ള പ്രണയത്തെക്കുറിച്ച് ശ്രുതിയും സമ്മതിച്ചിരുന്നു. 2 വര്‍ഷത്തോളമായി കൊണ്ടുനടന്നിരുന്ന പ്രണയം അവസാനിപ്പിച്ചതും പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞു.

ഇപ്പോളിതാ കാമുകന്‍ മൈക്കല്‍ കൊര്‍സെയ്ലുമായുള്ള ബ്രേക്ക് അപ്പിനെ കുറിച്ച് നടി തന്നെ മനസ് തുറക്കുകയാണ്. കരിയര്‍ തുടങ്ങുന്ന സമയത്താണ് താന്‍ പ്രണയത്തിലായത്. താന്‍ വളരെ കൂളായി ജീവിക്കുന്നയാളാണ്. വളരെ നിഷ്‌കളങ്കയായ ആളാണ് താനെന്നും ശ്രുതി ഹാസന്‍ പറയുന്നു. ഇമോഷണലാണ് താനെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രണയമെന്നത് വളരെ സുഖകരമായ അനുഭവമായിരുന്നു. ലക്ഷ്മി മഞ്ജുവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രുതി ഹാസന്‍ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്..

പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല. നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും. തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമൊന്നും തോന്നുന്നില്ലെന്നും താരപുത്രി പറയുന്നു. പൊതുവെ നോക്കുകയാണെങ്കില്‍ അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. ഇത്തരമൊരു അനുഭവത്തിനായി കാത്തിരിക്കുകയായിരുന്നു താന്‍ മുന്‍പ്.

താന്‍ എപ്പോഴും മഹനീയമായ പ്രണയത്തിനായി കാത്തിരിക്കുന്നതെന്നും അഭിമുഖത്തിനിടെ താരം വെളിപ്പെടുത്തി. അങ്ങനൊരാളെ കിട്ടിയിട്ട് എല്ലാവരെയും അറിയിക്കാനായി കാത്തിരിക്കുകയാണ് ഞാന്‍'' എന്നായിരുന്നു ശ്രുതിയുടെ വാക്കുകള്‍.

Shruti Haasan Opens Up On Break-up With Michael Corsale

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES