Latest News

35കാരനായ യുവാവിനെ പ്രണയിച്ച് സ്വപ്‌നസുന്ദരിയുടെ മടങ്ങിവരവ്; ഹേമാമാലിനി തിരിച്ചുവരവിനൊരുങ്ങുന്ന ഷിംല മിര്‍ച്ചിയുടെ ട്രെയ്ലര്‍ ശ്രദ്ധേയമാകുന്നു

Malayalilife
35കാരനായ യുവാവിനെ പ്രണയിച്ച് സ്വപ്‌നസുന്ദരിയുടെ മടങ്ങിവരവ്; ഹേമാമാലിനി തിരിച്ചുവരവിനൊരുങ്ങുന്ന ഷിംല മിര്‍ച്ചിയുടെ ട്രെയ്ലര്‍ ശ്രദ്ധേയമാകുന്നു

ബോളിവുഡിലെ ഡ്രീംഗേളായിരുന്ന ഹേമമാലിനി ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുന്നു. 60കളിലും 70കളിലും സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം വീണ്ടും സിനിമയിലെത്തുന്നതും പ്രണയവുമായിത്തന്നെയാണ്. 'ഷിംല മിര്‍ച്ചി'യിലൂടെയാണ്  മുപ്പത്തഞ്ചുകാരനെ പ്രണയിക്കുന്ന കഥാപാത്രമായാണ്  70 പിന്നിട്ട ഹേമമാലിനി എത്തുന്നത്.

മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ രാകുല്‍ പ്രീതിന്റെ അമ്മയാണ് ഹേമമാലിനി. സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങിത്തന്നെയാണ് ഹേമ മാലിനിയുടെ വരവ്. 'ഷിംല മിര്‍ച്ചി'ക്ക്  പിന്നാലെ തമിഴിലും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

രാജ്കുമാര്‍ റാവു നായകനാകുന്ന ചിത്രത്തില്‍ രകുല്‍ പ്രീത് സിങ്ങും മുഖ്യ വേഷത്തിലെത്തുന്നു. രമേഷ് സിപ്പി സിനിമ സംവിധാനം ചെയ്യുന്നു. 2015ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വിതകണക്കാര്‍ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമ തീയറ്ററുകളിലെത്തുന്നത്. ജനുവരി മൂന്നിനാണ് ഷിംല മിര്‍ച്ചി റിലീസിനെത്തുക.

Shimla Mirchi Trailer Feature Hema Malini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES