Latest News

പഠാനും ജവാനും വമ്പന്‍ ഹിറ്റായതിന് പിന്നാലെ വധഭീഷണി; തോക്കുമായി ആറ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും കൂടെ; ഷാരൂഖ് ഖാന് ഇനി വൈ പ്ലസ് കാറ്റഗറി സുരക്ഷ

Malayalilife
 പഠാനും ജവാനും വമ്പന്‍ ഹിറ്റായതിന് പിന്നാലെ വധഭീഷണി; തോക്കുമായി ആറ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും കൂടെ; ഷാരൂഖ് ഖാന് ഇനി വൈ പ്ലസ് കാറ്റഗറി സുരക്ഷ

താന്‍, ജവാന്‍ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉണ്ടെന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പരാതി. ഇതേ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മുംബയ് പൊലീസ്. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖിന്റെ രണ്ട് സിനിമകളും ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു.

വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയതോടെ ഷാരൂഖ് ഖാന് ചുറ്റും ഇനി ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥരും കൂടെയുണ്ടാകും. നേരത്തെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരാണ് ഷാരൂഖിനൊപ്പമുണ്ടായിരുന്നത്. തനിക്ക് നിരന്തരം വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഷാരൂഖ് മഹാരാഷ്ട്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ നടന്‍ സല്‍മാന്‍ ഖാനും വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നാണ് സല്‍മാന്‍ ഖാന് വധഭീഷണി ഉയര്‍ന്നത്. മുംബയ് അധോലക സംഘത്തില്‍ നിന്നും നിരവധി തവണ ഷാരൂഖ് ഖാന് വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ സംവിധായകന്‍ സഞ്ജയ് ഗുപ്ത ഷാരൂഖ് ഖാന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചും ഗുണ്ടാസംഘങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു

സെപ്തംബര്‍ 7ന് റിലീസ് ചെയ്ത ജവാന്‍ ആദ്യദിനം തന്നെ 75 കോടി നേടി, ഹിന്ദി ചലച്ചിത്ര ലോകത്ത് ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ മാത്രം 400 കോടിക്ക് മുകളില്‍ നേടി. കെജിഎഫ് 2 ന്റെ ഹിന്ദി കളക്ഷനെ കടത്തിവെട്ടി കഴിഞ്ഞു ജവാന്‍, പത്താന്‍, ബാഹുബലി, ദി കണ്‍ക്‌ളൂഷന്‍, ഗദര്‍ 2 എന്നീ സിനിമകള്‍ക്കുശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി സിനിമയാണ് ജവാന്‍. തമിഴ് സംവിധായകന്‍ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.

Shah Rukh Khans security upgraded to Y

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES