Latest News

ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മദ്യപിച്ചു; പിന്നീട് ഞാന്‍ മദ്യപാനിയായി മാറി: അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍

Malayalilife
 ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മദ്യപിച്ചു; പിന്നീട് ഞാന്‍ മദ്യപാനിയായി മാറി: അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍

സിനിമയില്‍ സമാനതകളില്ലാത്ത കരിയര്‍ ആണ് ഷാരൂഖ് ഖാന്റെത്. മികച്ച സിനിമകള്‍ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്റ്റാര്‍ ആയും ഷാരൂഖ് എന്നേ വളര്‍ന്നു കഴിഞ്ഞു. ഷാരൂഖ് ഖാനെ നായകനാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ദേവദാസ്'. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 

2002ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഒരു മദ്യപാനിയായി അഭിനയിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലിലെ ഒരു സംവാദത്തില്‍ ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നുവെന്നാണ് ഷാരൂഖ് വെളിപ്പെടുത്തിയത്. എന്നാല്‍ ആ ചിത്രത്തിന് ശേഷവും മദ്യപിക്കാന്‍ തുടങ്ങിയെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

ദേവ്ദാസില്‍, ദേവ്ദാസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഷാരൂഖ് അഭിനയിച്ചത്. സിനിമ തന്റെ ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് ശേഷം ഞാന്‍ മദ്യപിക്കാന്‍ ആരംഭിച്ചു. അത് ഈ ചിത്രത്തിന്റെ പോരായ്മയാണ് എന്നാണ് ഷാരൂഖ് പറയുന്നത്. നിങ്ങള്‍ക്ക് ആ കഥാപാത്രത്തോടെ സ്‌നേഹം തോന്നണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ നിങ്ങള്‍ അയാളെ വെറുക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല. പ്രണയിക്കുന്ന എല്ലാ സ്ത്രീകളില്‍ നിന്നും ഒളിച്ചോടി മദ്യപാനിയാകുന്ന അയാളെ ഇഷ്ടപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അയാള്‍ അവര്‍ണ്ണനീയകനാണമെന്ന് മാത്രമാണ് ആഗ്രഹിച്ചത് എന്നും ഷാരൂഖ് വ്യക്തമാക്കി.

എന്നാല്‍ അത് നല്ലതാണോ എന്ന ചോദ്യത്തിന്, ഈ വേഷത്തിന് അടുത്ത വര്‍ഷം മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിനാല്‍ അത് പ്രൊഫഷണലായി കണ്ടുവെനന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. അതേസമയം ഈ ശീലം തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. ''അത് ഗുണകരമായി വന്നിരിക്കാം, പക്ഷേ സിനിമയ്ക്ക് ശേഷം ഞാന്‍ മദ്യപിക്കാന്‍ തുടങ്ങി, അത് അതിന്റെ ഒരു പോരായ്മയാണ്,- ഷാരൂഖ് പറഞ്ഞു. 

1917ല്‍ ബംഗാളി നോവലിസ്റ്റായ ശരത് ചന്ദ്ര ഛതോപാധ്യായ രചിച്ച നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു ദേവദാസ് സിനിമ നിര്‍മ്മിച്ചത്. ഷാരൂഖിനെ കൂടാതെ ഐശ്വര്യ റായിയും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തിയിരുന്നു. 50 കോടി ബജറ്റില്‍ നിര്‍മ്മിച്ച ദേവദാസ് ലോകമെമ്പാടുമായി 99.88 കോടി നേടി. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

Shah Rukh Khan reveals he turned to alcohol due

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക