നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. റിലീസിന് മുന്‍പേ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ് ചിത്രം 'പഠാന്‍' ബോക്സോഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇപ്പോഴിതാ 900 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ബോളിവുഡിന്റെ സുവര്‍ണ്ണകാലത്തെ കിംഗ് ഖാന്‍ തിരിച്ചു പിടിക്കുമ്പോള്‍ ഷാരൂഖിന്റെ കോടികള്‍ വിലമതിക്കുന്ന വാച്ചും കോടികള്‍ സമ്പാദിക്കുന്ന മാനേജരും ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ ദിവസം ഏറ്റവും അധികം ചര്‍ച്ച ചെയ്ത ഒന്നായിരുന്നു നടന്‍ ധരിച്ച 4.9 കോടിരൂപയുടെ വാച്ച്.പഠാന്റെ പ്രമോഷന്റെ ഭാഗമായി ധരിച്ച വാച്ചിന്റെ വിലയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.ആഢംബര ബ്രാന്‍ഡായ ഓഡിമാസ് പീഗെയുടെ റോയല്‍ ഓക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ചാണ് ഇത് എന്ന് ആരാധകര്‍ കണ്ടെത്തി. 'ക്രോണോ24' വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച് വാച്ചിന്റെ വില 4.7 കോടിയാണ്. 4,98,24,320 രൂപയാണ് യഥാര്‍ഥ വില എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്റര്‍നാഷണല്‍ ലീഗ് ടി20 ഉദ്ഘാടനത്തിനും ഇതേ വാച്ചാണ് ഷാരൂഖ് ഖാന്‍ ധരിച്ചത്. പൂര്‍ണമായും നീല നിറത്തിലാണ് വാച്ച്. 20 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്‍സും 40 മണിക്കൂര്‍ പവര്‍ റിസേര്‍വുമാണ് ഷാരൂഖ് ഖാന്‍ ധരിച്ച വാച്ചിനുള്ളത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേ പോലെ ചര്‍ത്തകളില്‍ നിറഞ്ഞ ഒരുപേരാണ് പൂജ ദദ്ലാനിയെന്നത്. ഷാരൂഖിന്റെ മാനേജരാണ് പൂജ. പൂജയ്ക്ക് പ്രതിവര്‍ഷം ഏഴ് മുതല്‍ ഒമ്പത് കോടി രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കോടിയാണ് ഇവരുടെ ആസ്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ധനികനായ മാനേജരാണ് ഷാരൂഖിന്റേത്.
2012 മുതല്‍ പൂജ ഷാരൂഖിന്റെ മാനേജരായി പ്രവര്‍ത്തിക്കുകയാണ്. 10 വര്‍ഷത്തിലേറെയായി ഇവര്‍ നടന്റെ ഒപ്പമുണ്ട്. ഷാരൂഖിന്റെ കുടുംബത്തിലെ ഒരാളായി മാറി. ഷാരൂഖിന്റ എല്ലാ വളര്‍ച്ചയിലും പൂജ ദദ്ലാനിയും നല്ലൊരു പങ്കുവഹിക്കുന്നുണ്ട്.