ആരാധകര്‍ക്ക് വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.
താനും മകനും ഗണേശജിയെ വീട്ടിലേക്ക് വരവേറ്റുവെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. പൂമാലകള്‍ കൊണ്ട് അലങ്കരിച്ച ഗണേഷ വിഗ്രഹത്തിന്റെ ചിത്രവും എസ്ആര്‍കെ പങ്കുവച്ചിട്ടുണ്ട്. മോദകം രുചികരമായിരുന്നെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഠിനാധ്വാനവും സ്ഥിരോത്സാഹവും ഈശ്വരവിശ്വാസവുമുണ്ടെങ്കില്‍ സ്വപ്നതുല്യമായ ജീവിതം നയിക്കാനാകുമെന്നാണ് നാം പഠിക്കേണ്ടതെന്നും ഷാരൂഖ് ഓര്‍മിപ്പിച്ചു.