Latest News

ബുര്‍ജ് ഖലീഫയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരത്തിന്റെ പേര് തെളിഞ്ഞതോടെ ആര്‍പ്പ് വിളിയുമായി ആരാധകര്‍; പിറന്നാള്‍ ദിനത്തില്‍ സ്വപ്‌നസമാനമായി കൈവന്ന ആശംസ വീഡിയോ പങ്ക് വച്ച് കിംഗ് ഖാനും; ഷാരൂഖിന്റെ പിറന്നാള്‍ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
 ബുര്‍ജ് ഖലീഫയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരത്തിന്റെ പേര് തെളിഞ്ഞതോടെ ആര്‍പ്പ് വിളിയുമായി ആരാധകര്‍; പിറന്നാള്‍ ദിനത്തില്‍ സ്വപ്‌നസമാനമായി കൈവന്ന ആശംസ വീഡിയോ പങ്ക് വച്ച്  കിംഗ്  ഖാനും; ഷാരൂഖിന്റെ പിറന്നാള്‍ വിശേഷങ്ങള്‍ ഇങ്ങനെ

ബോളിവുഡിലെ സൂപ്പര്‍താരം ഷാരുഖ് ഖാന്റെ പിറന്നാള്‍ ആവേശത്തോടെയാണ് ബോളിവുഡ് ലോകം ആഘോഷിച്ചത്. ആരാധകരും സഹതാരങ്ങളുമെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഇത്തവണ കിങ് ഖാന്‍ ലഭിച്ച മറക്കാനാവാത്ത ആശംസകളിലൊന്നായിരുന്നു ബുര്‍ജ് ഖലീഫ നല്കിയത്.

'ബുര്‍ജ് ഖലീഫ തനിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്ന വീഡിയോ ഷാരൂഖ് ഖാന്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചത്. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാവ് മുഹമ്മദ് അലാബറിന് ഖാന്‍ നന്ദിയറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയായിരുന്നു കിംഗ് ഖാന്റെ അന്‍പത്തിനാലം പിറന്നാള്‍.അന്നേദിവസം രാത്രി ലൈറ്റ് അലങ്കാരം ഒരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ഷാരൂഖിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ആദ്യമായാണ് ഒരു ചലച്ചിത്രത്താരത്തിന് ബുര്‍ജ് ഖലീഫ ഇത്തരത്തില്‍ പിറന്നാള്‍ ആശംസകള്‍ നേരുന്നത്.കെട്ടിട്ടം മുഴുവനായും ലൈറ്റ് ഉപയോഗിച്ച് ഹാപ്പി ബേര്‍ത്ത്‌ഡേ ഷാരൂഖ് ഖാന്‍ എന്നെഴുതിയിരുന്നു. തൊട്ടടുത്തുള്ള ജലാശയമടക്കം വര്‍ണ്ണങ്ങളും വെളിച്ചങ്ങളും ഒരുക്കി അലങ്കരിച്ചിട്ടുണ്ട്. 

പതിവു പോലെ പ്രിയതാരത്തിന് ആശംസകള്‍ നേരാനും അദ്ദേഹത്തെ ഒരു നോക്ക് കാണാനും ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയത്.അര്‍ധരാത്രി 12 മണി തികയുന്നതിന് മുമ്പ് തന്നെ ആരാധകര്‍ മന്നത്തിനു മുന്നിലേക്ക് എത്തി തുടങ്ങി. ഒട്ടും വൈകാതെ വീടിന്റെ ബാല്‍ക്കണിയില്‍ കിങ് ഖാന്‍ എത്തി. ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തിരിച്ച് ഷാരൂഖിന്റെ വക ഫ്‌ലൈയിങ് കിസ്സും ആരാധകര്‍ക്ക് ലഭിച്ചു,മന്നത്തിന് അകത്തായിരുന്നു ഷാരൂഖ് എങ്കിലും കനത്ത സുരക്ഷയായിരുന്നു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.

Shah Rukh Khan birthday on Burj Khalifa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES