അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും 17 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കാന്‍ പോവുന്നതിന്റെ ആവേശത്തില്‍ ആരാധകര്‍. ഷാരൂഖ് ഖാന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഭി ഖുശി കഭി ഗം, മൊഹബത്തേന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു. 2006ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കഭി അല്‍വിദാന കെഹ്ന ആണ് ഇരുവരും അവസാനമായി ഒരുമിച്ച ചിത്രം.
അഭിഷേക് ബച്ചനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. റാണി മുഖര്‍ജി ആയിരുന്നു നായിക. എന്നാല്‍ പുതിയ ചിത്രം കൊമേഴ്ഷ്യല്‍ സിനിമയല്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഷാരൂഖ് ഖാന്റെ ജവാന്‍ സെപ്തംബര്‍ 7ന് റിലീസ് ചെയ്യും. തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മുവീസ് ആണ്.