Latest News

നരച്ച മുടിയും പ്രായത്തിന്റെ ചുളിവുകളും പാടും വീണ ശരീരവും; നടി സമീറ റെഡ്ഡിയുടെ മേക്കപ്പില്ലാത്ത യഥാര്‍ഥ രൂപം കണ്ട് ഞെട്ടി ആരാധകര്‍; നടിമാരുടെ സൗന്ദര്യം കിട്ടാന്‍ പരക്കംപായുന്നവര്‍ കാണാന്‍

Malayalilife
നരച്ച മുടിയും പ്രായത്തിന്റെ ചുളിവുകളും പാടും വീണ ശരീരവും; നടി സമീറ റെഡ്ഡിയുടെ മേക്കപ്പില്ലാത്ത യഥാര്‍ഥ രൂപം കണ്ട് ഞെട്ടി ആരാധകര്‍; നടിമാരുടെ സൗന്ദര്യം കിട്ടാന്‍ പരക്കംപായുന്നവര്‍ കാണാന്‍

ലയാളികള്‍ക്കും സുപരിചിതയായ തെന്നിന്ത്യന്‍ നായികയാണ് സമീറ റെഡ്ഡി. രണ്ടാമത് ഗര്‍ഭിണിയായ ചിത്രങ്ങളും മകളുടെ ചിത്രങ്ങളുമെല്ലാം താരം പങ്കുവച്ചിരുന്നു.
ഇപ്പോള്‍ സമീറയുടെ മകള്‍ക്ക് ഒരു വയസാണ് പ്രായം. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ സമീറയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ബോഡി ഷെയ്മിങ്ങിനെതിരെ തുറന്നടിച്ചാണ് തന്റെ മേക്കപ്പില്ലാത്ത ഒരു വീഡിയോ സമീറ പങ്കുവച്ചത്.

തന്റെ നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവുമായിട്ടാണ് സമീറ എത്തിയത്. ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാന്‍ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണര്‍ന്ന രൂപത്തില്‍ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നില്‍ വരാന്‍ തീരുമാനിച്ചത്.

ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്ന് സമീറ റെഡ്ഢി ആവര്‍ത്തിച്ചു. പ്രസവശേഷം സൗന്ദര്യമെല്ലാം പോയല്ലോ എന്നു നിരാശപ്പെടുന്നവരോട് സമീറ പറയുന്നത് ഇതാണ്;മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാന്‍ ശ്രമിക്കൂ. സന്തോഷത്തില്‍ ഫോകസ് ചെയ്യൂ. സമയമാകുമ്പോള്‍ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോള്‍ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameera Reddy (@reddysameera) on

പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല തന്റേതെന്നും വിഡിയോ സന്ദേശത്തില്‍ താരം വ്യക്തമാക്കി. തടി, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ക്കെതിരെ ഞാനെപ്പോഴും സംസാരിക്കാറുള്ളതാണ്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഞാന്‍ കേട്ടു വളര്‍ന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിന്‍സുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാന്‍ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം, ഞാന്‍ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വര്‍ധിപ്പിക്കാനും കണ്ണുകള്‍ തിളങ്ങാനും തുടങ്ങി അഴകളവുകളില്‍ ഫിറ്റ് ആകാന്‍ പാഡുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയെതെന്ന് സമീറ പറഞ്ഞു.

സമീറ റെഡ്ഢിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. താരസുന്ദരിമാരെപ്പോലെ ആകാന്‍ ശ്രമിച്ച് പരാജയപ്പെട്ടു കടുത്ത മാനസികസമ്മര്‍ദ്ദത്തിലേക്ക് പോകുന്നവര്‍ക്ക് സമീറയുടെ തുറന്നു പറച്ചില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ആരാധകരുടെ കമന്റുകള്‍. സമീറയുടെ വാക്കുകള്‍ തീര്‍ച്ചയായും ഒരു പ്രചോദനമാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

Read more topics: # Sameera reddy,# no make up look
this is how Sameera reddy in no make up look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES