മലയാള സിനിമയിലെ തന്നെ പ്രിയ താരാജാക്കന്മാരാണ് നടന്മാരയ മോഹൻലാലും മമ്മൂട്ടിയും. ഇവർ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ താര പദവിയില്‍ വിരാജിക്കുന്നവരല്ല നല്ല നടന്മാര്‍ കൂടി ആണെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ സലിം അഹമ്മദ്. ചെറിയ വേഷങ്ങള്‍ സ്വീകരിക്കുന്ന അവരുടെ മനസ്സ് ആണെന്നും അത് തന്നെയാണ് അവരുടെ കലാസപര്യയ്ക്ക് മാറ്റ് കൂട്ടുന്നതെന്നും സലിം ഇപ്പോൾ പറയുകയാണ്.
‘ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ മലയാളത്തിലെ നടന്മാര്‍ക്ക് നമ്മളോട് തോന്നുന്ന ഒരു വിശ്വാസമുണ്ട്. ആദ്യ സിനിമ ചെയ്യുമ്പോള്‍ ഒരു നടനെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ പിന്നീടത് മാറും. ശ്രീനി ചേട്ടനൊക്കെ വിളിക്കുമ്പോള്‍ തന്നെ പറയും. ‘നിന്റെ സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റ് മാറ്റി വയ്ക്കണമെന്നു’.
‘കുഞ്ഞനന്തന്റെ കട’ എഴുതി കഴിഞ്ഞപ്പോള്‍ മമ്മുക്ക തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ ആ ആഗ്രഹം പറഞ്ഞത് സലിം കുമാറിനോടാണ്. സലിം കുമാര്‍ ആണ് മമ്മുക്കയോട് ആ സിനിമയെക്കുറിച്ച് പറയുന്നത്. നമ്മുടെ ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന് പറയുന്നത് നല്ല നടന്മാര്‍ കൂടിയാണ്. ലാലേട്ടനായാലും, മമ്മുക്കയായാലും ഏതു കഥാപാത്രങ്ങളിലേക്കും ഇറങ്ങി വന്നു അഭിനയിക്കും.
മറ്റു ഭാഷയില്‍ അവര്‍ക്ക് അവരുടെ ഫാന്‍സിനെ തൃപ്തിപ്പെടുത്തേണ്ടതിനാല്‍ വലിയ പരിമിതിയുണ്ട്. മമ്മുക്കയും, ലാലേട്ടനും ചെയ്യുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ മറ്റൊരു ഭാഷയിലെ സൂപ്പര്‍ സ്റ്റാറിനും ചെയ്യാനുള്ള ഫ്രീഡം അവരുടെ ഫാന്‍സ് അവിടെ അനുവദിക്കുകയുമില്ല’. സലിം അഹമ്മദ് പറയുന്നു.