ഭാരത സര്‍ക്കസ്' എന്ന സിനിമയുടെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് വരുന്നതിനിടെയാണ് ഷൈന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച വാര്‍ത്ത വലിയ വിവാദത്തിലായിരുന്നു.ംഭവം വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ ഈ സംഭവം വിവാദമാവുകയും ചെയ്തിരുന്നു. താന്‍ എന്തിനാണ് കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍. കൗമുദി മൂവിസിന നല്കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്.
''ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാന്‍ പോയത്. ഒരു കുഴലില്‍ കൂടി കയറ്റി സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, എനിക്ക് വല്യ ഉറപ്പൊന്നുമില്ല. ഇത്രേം കനമുള്ള സാധനമാണോ പൊന്തിക്കുന്നത്. കാര്‍ തന്നെ ഓടിക്കാന്‍ മടിയല്ലേ, പിന്നെയല്ലേ ഫ്ളൈറ്റ്.''
ഇതൊക്കെ ഇവര്‍ ഓടിക്കുന്നുണ്ടോ എന്ന് നമ്മള്‍ ചെക്ക് ചെയ്യണ്ടേ'' എന്നാണ് ഷൈന്‍ അഭിമുഖത്തില്‍ പറയുന്നത്. പരിപാടിയ്ക്കിടെ നിങ്ങള്‍ക്ക് തന്നെ ബോദ്ധ്യമില്ലാത്ത ചോദ്യങ്ങളാണ് എന്റെയടുത്ത് ചോദിക്കുന്നതെന്നും നടന്‍ പറയുന്നുണ്ട്. കല്യാണത്തെക്കുറിച്ചുള്ള ചോദ്യത്തിനും നടന്‍ മറുപടി നല്‍കി. 'ഞാന്‍ കല്യാണം കഴിച്ചു. എനിക്ക് വര്‍ക്കൗട്ടായില്ല. അവര്‍ക്കല്ല. എന്നെക്കൊണ്ട് അവര്‍ തൊല്ലയും വലയും പിടിച്ചു.'-ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.
എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്. തൊട്ടുപിന്നാലെ സംഭവത്തില്‍ ക്യാബിന്‍ ക്രൂ ഇടപെട്ട് ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി.
തുടര്‍ന്ന് നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞുവച്ചു. കുഴപ്പമുണ്ടാക്കാനായിരുന്നില്ല, തമാശയ്ക്കായിരുന്നു താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്നായിരുന്നു ഷൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.