Latest News

നീണ്ട 2 വര്‍ഷത്തെ പോരാട്ടങ്ങള്‍; പഠനം ഉപേക്ഷിക്കാനുള്ള ചിന്ത; വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍.. കരച്ചില്‍.. ഉറക്കമില്ലാത്ത രാത്രികള്‍... പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍.. കഠിനാധ്വാനം;സ്‌കോട്ലന്റിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി പഠനം പൂര്‍ത്തിയാക്കി നടി സനുഷ

Malayalilife
 നീണ്ട 2 വര്‍ഷത്തെ പോരാട്ടങ്ങള്‍; പഠനം ഉപേക്ഷിക്കാനുള്ള ചിന്ത; വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍.. കരച്ചില്‍.. ഉറക്കമില്ലാത്ത രാത്രികള്‍... പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍.. കഠിനാധ്വാനം;സ്‌കോട്ലന്റിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി പഠനം പൂര്‍ത്തിയാക്കി നടി സനുഷ

ഴിഞ്ഞ രണ്ടു വര്‍ഷമായി യുകെയിലെ അനേകായിരം മലയാളി വിദ്യാര്‍ത്ഥികളില്‍ ഒരാളായി നടി സനൂഷാ സന്തോഷും ഉണ്ടായിരുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ പഠനത്തിനിടയിലും മലയാളി കമ്മ്യൂണിറ്റികള്‍ വിളിച്ചാല്‍ അതിഥിയായി ഓടിയെത്തിയിരുന്ന സനുഷ കഴിഞ്ഞ മാസം നടന്ന ലെസ്റ്ററിലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ്സ് വേദിയിലും അതിഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ, താന്‍ യുകെയിലേക്ക് എത്തിയതിന്റെ ഉദ്ദേശ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ് നടി. പഠനത്തിനായി എത്തിയ നടി സാനിയ ഇയ്യപ്പന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ തിരിച്ചു പോയപ്പോഴാണ് സനൂഷയും ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയും അടക്കമുള്ളവര്‍ പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് സ്‌കോട്ട്ലന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് സനുഷ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് & സൊസൈറ്റി എന്ന വിഷയത്തിലാണ് സനുഷ എംഎസ്സി പൂര്‍ത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിനു ശേഷമുള്ള സന്തോഷ ചിത്രങ്ങള്‍ പങ്കിട്ട് നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അതോടൊപ്പം നാട്ടില്‍ നിന്നും മറ്റൊരു വിദേശരാജ്യത്ത് പഠിക്കാനെത്തിയപ്പോള്‍ നേരിട്ട കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമെല്ലാം കുറിപ്പാക്കിയും നടി അതോടൊപ്പം പങ്കുവച്ചു.


സനുഷയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ചുവടെ:

ബിരുദ ദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും അഭിലാഷങ്ങളുമായി താന്‍ അറിഞ്ഞതില്‍ നിന്ന് വളരെ അകലെ ഈ നാട്ടില്‍ വന്ന പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു. നീണ്ട 2 വര്‍ഷത്തെ പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങള്‍, സമ്മര്‍ദം തുടങ്ങി ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനങ്ങളെല്ലാം ഫലം കണ്ടുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എല്ലായ്‌പ്പോഴും എന്റെ ശക്തിയായിരിക്കുന്നതിനും എന്നെ വഴിനടത്തുന്നതിനും ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നല്‍കി എനിക്കൊപ്പം നിന്ന കുടുംബത്തിന് അതിരറ്റ നന്ദി. എന്നിലുള്ള നിങ്ങളുടെ വിശ്വാസവും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനവും പ്രാര്‍ഥനയുമെല്ലാമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്. അതിനാല്‍ ഈ ബിരുദം നിങ്ങള്‍ക്കുള്ളതാണ്. അച്ഛന്‍, അമ്മ, അനിയന്‍! ഞാന്‍ നേടിയ ഓരോ വിജയത്തിനും ഏറ്റവും ഉച്ചത്തില്‍ കൈയ്യടിച്ച എന്റെ കുടുംബമേ, ഈ നേട്ടം നിങ്ങള്‍ മൂന്ന് പേര്‍ക്കുമായി സമര്‍പ്പിക്കുന്നു.    

എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റിയില്‍ ഞാന്‍ എംഎസ്സി ബിരുദധാരിയാണ്. അത് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാന്‍ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.

Read more topics: # സനൂഷ
SANOOSHA IN UK STUDY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES