Latest News

സോവിയറ്റ് യൂണിയനെ കുറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ഗൂഡാലോചന; ചെര്‍ണോബില്‍ സീരിസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി 

Malayalilife
 സോവിയറ്റ് യൂണിയനെ കുറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ഗൂഡാലോചന; ചെര്‍ണോബില്‍ സീരിസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി 

ലയാളികള്‍ക്കിടയില്‍ അടക്കം ഏറെ ജനപ്രിയമായ ചെര്‍ണോബില്‍ സീരിസ് നിരോധിക്കണമെന്ന ആവശ്യവുമായി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പരമ്പര നിരോധിച്ച് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് റഷ്യന്‍ സര്‍ക്കാരിനും വാര്‍ത്താവിതരണ വകുപ്പിനും പാര്‍ട്ടി സെക്രട്ടറി സെര്‍ജി മാലിന്‍കോവിച്ച് പരാതി നല്‍കിയിട്ടുണ്ട്. 1986ല്‍ സോവിയേറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബില്‍ ആണവനിലയത്തില്‍ ഉണ്ടായ സ്ഫോടനത്തിന്റെയും അന്നത്തെ സര്‍ക്കാര്‍ അത് പുറം ലോകം അറിയാതിരിക്കാന്‍ ശ്രമിച്ചതുമാണ് ചെര്‍ണോബില്‍ സീരിസിന്റെ പശ്ചാത്തലം.

സോവിയേറ്റ് യൂണിയനെ കുറപ്പെടുത്തുന്ന തരത്തിലാണ് സീരിസ് എടുത്തിരിക്കുന്നതെന്നും ഇതിന് പിന്നില്‍ അമേരിക്കയുടെ ഗൂഡാലോചനയാണ് നടന്നിരിക്കുന്നതെന്നും ആരോപിച്ച് റഷ്യനേരത്തെ രംഗത്തുവന്നിരുന്നു. ചെര്‍ണോബിലില്‍ എന്താണെന്ന് വ്യക്തമാക്കുന്ന മറ്റൊരു സീരിസ് ഉടന്‍ പുറത്തിറക്കുമെന്നും റഷ്യ അറിയിച്ചിരുന്നു.

അഞ്ച് എപ്പിസോഡുകള്‍ മാത്രമുണ്ടായിരുന്ന സീരിസ് സംപ്രേഷണം ചെയ്തത് പ്രമുഖ അമേരിന്‍ ചാനലായ എച്ച്ബിഒയാണ്. ചാനല്‍ ഒരു ദുരന്തത്തെ ഉപയോഗിച്ച് തെറ്റായ ആശയപ്രചരണം നടത്തുകയാണെന്നും പാര്‍ട്ടി സെക്രട്ടറി സെര്‍ജി മാലിന്‍കോവിച്ച് ആരോപിച്ചു.

Read more topics: # Russia ban Chernobyl series
Russia ban Chernobyl series

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES