നിരവധി ആരാധകരുള്ള താരമാണ് രേഖ. ബോളിവുഡില്‍ വര്‍ഷങ്ങള്‍ കൊണ്ട് സജീവമായി നില്‍ക്കുകയാണ് താരം. വര്‍ഷങ്ങള്‍ കൊണ്ട് അഭിനയ രംഗത്ത് സജീവമായി നില്‍ക്കുന്ന താരം നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ ആണ് താരം നായികയായി അഭിനയിച്ചത്. ഒരു സമയത്ത് ബോളിവുഡിലെ സൗന്ദര്യ റാണി ആയിരുന്നു രേഖ.
ഇപ്പോളിതാ നടിയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ച് ബോളിവുഡ് നടി രേഖ. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം. സംഭവത്തിനറെ വീഡിയോകള്‍ വൈറലായിരിക്കുകയാണ്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തുകയായിരുന്നു.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ സൗഹൃദപരമായാണ് താരത്തിന്റെ പ്രതികരണം ഉണ്ടായത്. ഒരു ഊഷ്മളമായ പുഞ്ചിരിയോടെയാണ് ആ യുവാവ് താരത്തിന്‍രെ പ്രതികരണം എടുത്തത്.
നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. അടി ലഭിച്ചയാള്‍ ഭാഗ്യവാനാണെന്നും രേഖജിയുടെ സ്പര്‍ശമനമേറ്റയാള്‍ ഭാഗ്യം ചെയ്തവനാണ് എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴയാണ്.