Latest News

കൊലപാതകവും ബലാത്സംഗവും പോലെ തന്നെ കുറ്റകരമാണ് ലിംഗനിര്‍ണയവും; അനുമതി നല്‍കുമെന്ന് കരുതേണ്ട; രണ്‍വീര്‍ ചിത്രം ജയേഷ്ഭായ് ജോര്‍ദാറിന് കോടതിയുടെ രൂക്ഷവിമര്‍ശനം

Malayalilife
 കൊലപാതകവും ബലാത്സംഗവും പോലെ തന്നെ കുറ്റകരമാണ് ലിംഗനിര്‍ണയവും; അനുമതി നല്‍കുമെന്ന് കരുതേണ്ട; രണ്‍വീര്‍ ചിത്രം ജയേഷ്ഭായ് ജോര്‍ദാറിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ണ്‍വീര്‍ സിംഗ് നായകനായ 'ജയേഷ്ഭായ് ജോര്‍ദാര്‍' എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം എന്ന നിയമ വിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കാന്‍ പാടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. അത്തരം ആചാരങ്ങള്‍ ഒരു പതിവ് രീതിയായി കാണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സിനിമയില്‍ നിന്ന് ഇത്തരം രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി, പ്രസക്ത ഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനോട് ആവശ്യപ്പെട്ടു. ഇത് കാണുന്നതുവരെ ചിത്രത്തിന് അനുമതി നല്‍കില്ലെന്നും ലിംഗനിര്‍ണയം നിയമവിരുദ്ധമാണെന്ന വസ്തുത ചിത്രത്തിന്റെ ട്രെയിലര്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സിനിമയില്‍ ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം കാണിക്കരുതെന്ന ഹര്‍ജിക്കാരന്റെ വാദത്തോട് പ്രതികരിച്ച കോടതി, ഒരു രംഗം അതിന്റെ പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ടെന്നും പറഞ്ഞു.'സിനിമ സമൂഹത്തിന്റെ മോശം വശങ്ങള്‍ കാണിക്കുന്നുണ്ടോ? കൊലപാതകമോ ബലാത്സംഗമോ ഒരു കുറ്റകൃത്യമായതിനാല്‍ കാണിക്കരുത്, എന്ന് പറയുന്നത് പോലെയാണ് ഇത്. അത് സന്ദര്‍ഭമാണ്. നിയമ വിരുദ്ധമാണെന്ന് സന്ദര്‍ഭത്തില്‍ കാണിച്ചാല്‍ എങ്ങനെ പറയും? അല്ലാത്തപക്ഷം നിങ്ങള്‍ എങ്ങനെ ഒരു കഥ പറയും?', കോടതി ചോദിച്ചു. 

കോമഡിഡ്രാമ ചിത്രമായ ജയേഷ്ഭായി ജോര്‍ദാറിന്റെ ട്രെയ്ലര്‍ പുറത്ത് വന്നപ്പോള്‍ ജനനത്തിനു മുമ്പുള്ള ലിംഗനിര്‍ണയ രംഗം ചിത്രീകരിച്ചതിനെച്ചൊല്ലി നിയമപരമായ പ്രശ്നം നേരിട്ടിരുന്നു. ഈ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യട്ട ഹര്‍ജി പരിഗണിച്ച കോടതി ഇത് നിസാരമായി കാണാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജയേഷ്ഭായ് ജോര്‍ദാര്‍ മെയ് 13 ന് തിയേറ്ററുകളില്‍ എത്തും. നടനും സംവിധായകനുമായ ദിവ്യാംഗ് തക്കറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. യാഷ് രാജ് ഫിലിംസിന് കീഴില്‍ ആദിത്യ ചോപ്രയും മനീഷ് ശര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശാലിനി പാണ്ഡെ, ബൊമന്‍ ഇറാനി, രത്ന പഥക് ഷാ, ദീക്ഷ ജോഷി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഒരു ഗുജറാത്തി ഗ്രാമ പ്രമാണികള്‍ ആയ മാതാപിതാക്കള്‍ തന്റെ മകന് ഒരു ആണ്‍കുട്ടി ജനിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മകന്റെ ഭാര്യ രണ്ടാമത് ജന്മം നല്‍കാന്‍ പോകുന്നതും ഒരു പെണ്‍കുഞ്ഞിനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ ആ കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിക്കുന്നു. ഇത് തടയാന്‍ മകനും ഭാര്യയും നടത്തുന്ന പോരാട്ടമാണ് 'ജയേഷ്ഭായി ജോര്‍ദാര്‍' എന്ന ചിത്രത്തിന്റെ പ്രമേയം.

Ranveer Singh Jayeshbhai jordaar Legal Trouble

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES