വമ്പന്‍ ഹൈപ്പോടെയെത്തി ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് വീണ ചിത്രമായിരുന്നു സൂര്യ നായകനായ കങ്കുവ. അപ്രതീക്ഷ പരാജയം ഏറ്റുവാങ്ങിയ ചിത്രം മുടക്ക് മുതലിന്റെ പകുതി പോലും നേടാതെയാണ് തീയേറ്ററുകള്‍ വിട്ടത്. എന്നാല്‍ വരാനിരിക്കുന്ന പ്രോജക്റ്റുകളിലൂടെ ഞെട്ടിക്കാന ഒരുങ്ങുകയാണ് തമിഴ് സൂപ്പര്‍ താരം സൂര്യ. പ്രഖ്യാപനം എത്തിയത് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 44. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.
ക്രിസ്മസ് ദിനത്തില്‍ സിനിമാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരു കിടിലന്‍ വിരുന്ന് തന്നെയാണ് റെട്രോ ടൈറ്റില്‍ ടീസറിലൂടെ നല്‍കിയിരിക്കുന്നത്. ലവ്, ലോട്ടര്‍, വാര്‍ എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ പ്രണയവും ആക്ഷനും ചേര്‍ന്ന രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൂജാ ഹെഗ്ഡെ ആണ് നായിക. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സന്തോഷ് നാരായണനാണ് 'റെട്രോ' യുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2D എന്റര്‍ടൈന്‍മെന്റ്‌സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്‍ത്തികേയന്‍ സന്താനവുമാണ്. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മുഹമ്മദ് ഷഫീഖ് അലിയാണ്. കലാസംവിധാനം ജാക്കി, വസ്ത്രാലങ്കാരം പ്രവീണ്‍ രാജ, സ്റ്റണ്ട് കേച്ച കംഫക്ദീ, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുരന്‍.ജി, അളഗിയക്കൂത്തന്‍, കൊറിയോഗ്രാഫി ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.