ഒരു പക്കാ ആക്ഷന്‍ ചിത്രം കാണുവാന്‍ കൊതിച്ചിരിക്കുന്ന മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഈ വെള്ളിയാഴ്ച ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ ഒന്നിച്ച ആര്‍ ഡി എക്‌സ് എത്തുകയാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍ ഡി എക്സിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണാവകാശം വന്‍ തുകക്ക് നെറ്റ്ഫ്‌ളിക്‌സാണ് കരസ്ഥമാക്കിയിരിക്കുന്നത്.
മിന്നല്‍ മുരളി തീയറ്ററില്‍ റിലീസ് ചെയ്യുവാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടായിരുന്നുവെന്നും അത് കൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു മുഴുനീള ആക്ഷന്‍ ചിത്രം സമ്മാനിക്കണമെന്നും അങ്ങനെ പിറവി കൊണ്ടതാണ് ആര്‍ ഡി എക്‌സെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്‌റ്റൈലും കൂടി ഒത്തുചേരുന്ന ആര്‍ ഡി എക്‌സ് ഫാമിലി പ്രേക്ഷകര്‍ക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം.
മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രമായ മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് R D X (റോബര്‍ട്ട് ഡോണി സേവ്യര്‍) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റര്‍ - ചമന്‍ ചാക്കോ, ഛായാഗ്രഹണം - അലക്സ് ജെ പുളിക്കല്‍, സംഗീതസംവിധാനം - സാം സി എസ്, വരികള്‍ -മനു മന്‍ജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ - ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ - റോജി പി കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പി ആര്‍ ഒ - ശബരി.