ജനുവരി ഇരുപത്തി|യൊന്ന് ഞായര്‍.പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായസത്രം ക്ഷേത്രത്തില്‍ വച്ചാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.
നിര്‍മ്മാതാവ് ഗോപാല്‍ ആറിന്റെ മാതാവ് ശീമതി ശാന്തകുമാരി ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.
തുടര്‍ന്ന് ജോയ് മാത്യുവും, മുന്‍ നായിക രേഖയും പങ്കെടുത്ത ആദ്യ രംഗവും ഇവിടെ ചിത്രീകരിച്ചു.ബന്ധുമിത്രാദികള്‍ക്കു പുറമേ ഈ ചിത്രത്തിലെ മാറ്റഭിനേതാക്കളായ ധ്രുവന്‍, ഗൗതം കൃഷ്ണ, നന്ദു, സംവിധായകന്‍ രാജസേനന്‍, സാ സ്വിക, തുടങ്ങിയവരും സംഗീത സംവിധായകന്‍ മോഹന്‍ സിതാരയും ഇവിടെ സന്നിഹിതരായിരുന്നു'ഗൗരി ശങ്കരം, ബനാറസ്, കുക്കിലിയാര്‍, വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങള്‍ ഒരുക്കിയ പുഷ്പരാജ്, ഇക്കുറി അതിശക്തമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്വ വിഷ്‌ക്കാരം നടത്തുന്നത്. തികഞ്ഞ ഒരു കുടുംബകഥ. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലും മുറുകെ പിടിക്കുന്ന ഒരു നമ്പൂതിരി തറവാടിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.
നാട്ടിലെ പ്രബലമായ ദ്വാരകാ കുടുംബത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി - സാവിത്രി - ദമ്പതികളുടെ ഇരട്ട മക്കള്‍ യദു ,യതി,
ഇവരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
ഒരാള്‍ തറവാടിനെ അതേ പോലെ പിന്തുടരുന്നവന്‍. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലുമൊക്ക വലിയ നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്നവന്‍' - ഒരാളാകട്ടെ ഇതിന്റെയെല്ലാം നേര്‍ വിപരീത സ്വഭാവക്കാരന്‍. പുരോഗമന ചിന്താഗതിക്കാരന്‍.സമൂഹത്തിന്റെ നന്മയാണ് പ്രധാനമായും അയാള്‍ കണ്ടത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരന്‍'. ഒരു കൂരക്കുള്ളില്‍ ഒരേ രക്തം സിരകളില്‍ ഒഴുകുന്നവര്‍'. 'അങ്ങനെയുള്ള രണ്ടു പേരുടെ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍.... ദ്വാരക തറവാട്ടില്‍ അതിന്റെ പേരില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.
ബന്ധങ്ങളുടെ കെട്ടുറപ്പും, വൈകാരിക മുഹൂര്‍ത്തങ്ങളും, ആര്‍ദ്രതയും, പ്രണയവും ഒക്കെ സംഗമിക്കുന്ന ഒരു ക്ലീന്‍ ഫാമിലിഎന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം.
യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതയും കൃഷ്ണയുമാണ് ഇരട്ടകളായ യദു ,യതി എന്നിവരെ അവതരിപ്പിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ നമ്പൂരി സാവിത്രി, എന്നിവരെ ജോയ് മാത്യു, രേഖ എന്നിവരവതരിപ്പിക്കുന്നു '
സാ സ്വിക യാന്നു നായിക.
സംവിധായകന്‍ രാജസേനന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നന്ദു, സുധീര്‍ കരമന, ഷാജു ശ്രീധര്‍, രമ്യാ സുരേഷ്, ജഗദീഷ് പ്രസാദ്, ദിവ്യശീ, ഹിമാശങ്കരി.അംബികാ മോഹന്‍, രശ്മി സജയന്‍ ,പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കാ പാത്രങ്ങളിലെത്തുന്നു.
ആര്‍.ഗോപാലന്റേതാണു തിരക്കഥ
.ക്രിയേറ്റീവ് സ്‌ക്രിപ്റ്റ് കോണ്‍ട്രിബ്യൂട്ടര്‍.-പ്രശാന്ത് വടകര.
സംഗീതം - മോഹന്‍ സിതാര ,
ഛായാഗ്രഹണം -എന്‍.അഴകപ്പന്‍ -ISC
എഡിറ്റിംഗ് വി.എസ്.വിശാല്‍.
വിഷ്യല്‍ എഫക്ട്‌സ് - സുഭാഷ് നായര്‍.
കലാസംവിധാനം - ത്വാഗു,,
മേക്കപ്പ് - പട്ടണം റഷീദ് - പട്ടണം ഷാ-
കോസ്റ്റ്വും - ഡിസൈന്‍.- ഇന്ദ്രന്‍സ് ജയന്‍.
ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടര്‍ - ഷിബു.ജി.
സഹസംവിധാനം -
അനില്‍കുമാര്‍, അര്‍ജുന്‍.എം.എസ്.കാര്‍ത്തിക് .കെ .ജെ.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -രാജേഷ് മുണ്ടക്കല്‍.
പ്രൊജക്റ്റ് ഡിസൈന്‍ - ഏ.ആര്‍.കണ്ണന്‍.
പ്രൊഡക്ഷന്‍ കണ്‍മോളര്‍ - പ്രതാപന്‍ കല്ലിയൂര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് -ഹരീഷ് കോട്ടവട്ടം
ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍ ആര്‍.നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം
പാലക്കാടും അട്ടപ്പാടിയിലുമായി പൂര്‍ത്തിയാകും.'
വാഴൂര്‍ ജോസ്.
ഫോട്ടോ - ജയപകാശ്
അതളൂര്‍.