പ്രിയങ്ക ചോപ്രയും നിക് ജൊനാസും മകള്‍ മാള്‍ട്ടി മേരിക്കുമൊപ്പം അവധിയാഘോഷത്തിലാണ്. പ്രിയങ്ക ചോപ്രയുടെ തമന്ന എന്ന സുഹൃത്തും കുടുംബവും പ്രിയങ്കയുടെ അമ്മ മധു ചോപ്രയും ഒപ്പമുണ്ട്. തമന്നയുടെ ഭര്‍ത്താവ് സുദീപ് ദത്ത് പങ്കുവച്ച ചിത്രങ്ങളും വിഡിയോയും ഇതിനകം വൈറലായിക്കഴിഞ്ഞു.
പ്രിയങ്ക നിക്കിനെ ആലിംഗനം ചെയ്യുന്നതു വിഡിയോ ദൃശ്യങ്ങളില്‍ കാണാനാകും. അവധിയാഘോഷത്തിന്റെ ഭൂരിഭാഗം സമയവും നിക് ജോനാസ് മകള്‍ക്കൊപ്പമാണ് ചെലവഴിക്കുന്നത്.
2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭധാരണത്തിലൂടെ മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്ന മകള്‍ ജനിച്ചത്.