മലയാള സിനിമയിലെ അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനറാണ് സുര്യാ പാര്‍വതി.സംവിധായകന്‍ ഫാസിലിന്റെ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് സൂര്യ ഡിസൈനിംഗ് രംഗത്ത് സജീവമാകുന്നത്. ഇപ്പോള്‍ സിനിമാ രംഗത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സൂര്യ പാര്‍വതി.
തുടക്കകാലത്ത് ചെയ്ത വിസ്മയത്തുമ്പത്ത് എന്ന സിനിമയില്‍ നയന്‍താരയ്ക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് സൂര്യ പാര്‍വതിയാണ്. രണ്ടാമത്തെ സിനിമയില്‍ തന്നെ കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ തന്റേതായ തീരുമാനവും അഭിപ്രായവും നയന്‍താരയ്ക്കുണ്ടായിരുന്നെന്ന് സൂര്യ പാര്‍വതി പറയുന്നു.
നയന്‍താര ഭയങ്കര സിംപിളൊന്നുമല്ല. അവര്‍ സൗത്ത് ഇന്ത്യയില്‍ വലിയ താരമാകുമെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. അവരുടെ സ്‌റ്റൈലും സംസാര രീതിയും കണ്ടപ്പോള്‍ അങ്ങനെ തോന്നി. അച്ഛന്‍ എയര്‍ഫോഴ്‌സില്‍ ആയിരുന്നതിനാല്‍ നയന്‍താര പഠിച്ചത് നോര്‍ത്തിലൊക്കെയാണ്. ഫാഷനെ പറ്റി നല്ല ഐഡിയ ഉണ്ട്. ചില ഡ്രസുകള്‍ കൊടുക്കുമ്പോള്‍ ഇതെനിക്ക് സ്യൂട്ടാവുമെന്ന് തോന്നുന്നില്ല എന്നൊക്കെ പറയും.
അറുത്ത് മുറിച്ച് പറയും. നമ്മള്‍ തുടക്കക്കാരാണല്ലോ. ആദ്യമായാണ് ഞാന്‍ ഫിലിം സ്റ്റാറുകളെ കാണുന്നത്. ഫാസില്‍ സര്‍ പറയുന്നത് നയന്‍താര കേള്‍ക്കും. ഈ കളറാണ് ചേരുന്നത് എന്ന് പറഞ്ഞാല്‍ പിന്നെ ഓക്കെയാണ്. ചിലപ്പോള്‍ ഫാസില്‍ സാറിനെക്കാണ്ട് സംസാരിപ്പിച്ചിട്ടുണ്ട്. പൊതുവെ നായികമാര്‍ ഡ്രസിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരായിരിക്കുമെന്നും സൂര്യ പാര്‍വതി അഭിപ്രായപ്പെട്ടു.
നടന്‍മാര്‍ അത്ര ശ്രദ്ധിക്കില്ല. കൊടുക്കുന്ന ഡ്രസുകള്‍ ഫിറ്റാണോ എന്നേ നോക്കൂ. എന്നാല്‍ നടിമാര്‍ക്ക് കോസ്റ്റ്യൂമില്‍ ശ്രദ്ധയുണ്ട്. ഇപ്പോഴും നയന്‍താര വളരെ സെന്‍സിബിളായാണ് ഡ്രസ് ചെയ്യുന്നതെന്നും സൂര്യ പാര്‍വതി പറഞ്ഞു. കോസ്റ്റ്യൂമിനും മേക്കപ്പിനുമെല്ലാം ഇന്ന് വലിയ ടീം തന്നെ നയന്‍താരയ്‌ക്കൊപ്പമുണ്ട്.
എപ്പോഴും ഫാഷന്‍ പരീക്ഷണങ്ങളില്‍ നയന്‍താര വിജയിക്കുന്നു. കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ധനാണ് നയന്‍താരയുടെ മിക്ക ഹിറ്റ് സിനിമകളിലും കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത്. ഇവന്റുകള്‍ക്കും മറ്റും നയന്‍താര ധരിക്കുന്ന വസ്ത്രങ്ങളില്‍ പലതും ഡിസൈന്‍ ചെയ്യുന്നതും അനു വര്‍ധനാണ്.
കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ പല നായികമാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നുവെന്നും മോഹന്‍ലാലിന്റെ ഹലോ എന്ന ചിത്രത്തിലെ നായിക പാര്‍വതി മില്‍ട്ടണുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി
എന്നാല്‍ സംവൃത സുനില്‍ ഞങ്ങളോട് നന്നായി സഹകരിച്ചാണ് പെരുമാറിയിട്ടുളളതെന്നും സൂര്യ പങ്ക് വച്ചു.
സംവൃത സുനില്‍ 100 ശതമാനം ഓക്കെയാണെനിക്ക്. ഒരു ടെന്‍ഷനും തോന്നില്ല. പുള്ളിക്കാരിക്ക് കാര്യം പറഞ്ഞാല്‍ പിടികിട്ടും. നല്ല കുട്ടിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ലൂസായ വസ്ത്രങ്ങള്‍ കൊടുക്കില്ലല്ലോ. അത് വളരെ ചെറിയ കാര്യമാണ്. വേണമെങ്കില്‍ അത് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ പാര്‍വതി മെല്‍ട്ടണൊന്നും അത് അഡ്ജസ്റ്റ് ചെയ്യില്ല. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ ആ സമയത്ത് ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ പൊതുവെ ഇടാറില്ലായിരുന്നു. പക്ഷെ പാര്‍വതി മെല്‍ട്ടണ്‍ അതില്‍ വളരെ കോണ്‍ഷ്യസായിരുന്നെന്നും സൂര്യ പാര്‍വതി ഓര്‍ത്തു. സിനിമകളില്‍ പാര്‍വതി മെല്‍ട്ടണിനെ ഇപ്പോള്‍ കാണാറില്ല. തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച നടി പിന്നീട് കരിയര്‍ വിട്ടു. 2012 ല്‍ പുറത്തിറങ്ങിയ യമഹോ യമ എന്ന തെലുങ്ക് ചിത്രത്തിലാണ് പാര്‍വതി മെല്‍ട്ടണ്‍ അവസാനമായി അഭിനയിച്ചത്.