ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും അവധിക്കാല ആഘോഷത്തിലാണ്. ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. നിക്ക് ജൊനാസിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
റോമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രമായ കൊളോസിയം സന്ദര്‍ശിപ്പിച്ചപ്പോഴുള്ള ഒരു വീഡിയോയാണ് നിക്ക് ജൊനാസ് പങ്കുവെച്ചത്. കൊളോസിയത്തിന് മുന്നിലൂടെ നടക്കുന്ന നിക്കും പ്രിയങ്കയും ചുംബിക്കുന്ന വീഡിയോ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. 'സിറ്റഡല്‍' എന്ന സീരിസാണ് പ്രേക്ഷകര്‍ പ്രിയങ്ക ചോപ്രയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്.
പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്തതോടെ അമേരിക്കയില്‍ സെറ്റിലായ താരം വാടകഗര്‍ഭധാരണത്തിലൂടെ ഒരു മകളുടെ അമ്മയുമായി. കരിയറും സ്വകാര്യ ജീവിതവും ഒരുപോലെ മാനേജ് ചെയ്യുകയാണ് പ്രിയങ്ക.
ഇറ്റാലിയന്‍, ഇന്ത്യന്‍ പതിപ്പുകളുള്ള സിറ്റാഡല്‍ എന്ന തന്റെ വരാനിരിക്കുന്ന ഷോയുടെ ?പ്രൊമോഷന്റെ ഭാഗമായി പ്രിയങ്ക ചോപ്ര ഇപ്പോള്‍ റോമിലാണ്. ഒപ്പം കുടുംബത്തിനൊപ്പമുള്ള അവധിക്കാല ആഘോഷത്തില്‍ കൂടിയാണ് താരം. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 'സിറ്റഡല്‍' ലഭ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറ്റ് അന്താരാഷ്ട്ര ഭാഷകള്‍ എന്നിവയില്‍ 240 രാജ്യങ്ങളിലെ പ്രദേശങ്ങളിലും ഈ ആഗോള സീരീസ് സ്ട്രീം ചെയ്യും. ഷോയുടെ ഇന്ത്യന്‍ പതിപ്പ് സാമന്ത റൂത്ത് പ്രഭുവും വരുണ്‍ ധവാനുമാണ് അഭിനയിക്കുന്നത്. രാജ്, ഡികെ എന്നിവരാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഷോയുടെ അഭിനേതാക്കളും സംഘവും അതിന്റെ വേള്‍ഡ് പ്രീമിയറിനായി ലണ്ടനില്‍ ഉണ്ടായിരുന്ന ചിത്രങ്ങളും വൈറലായതാണ്.