ജന്മദിനാശംസകള്‍ സണ്‍ഷൈന്‍; ആലംകൃതയ്ക്ക് ഇന്ന് പിറന്നാൾ ദിനം; ചിത്രം വൈറൽ

Malayalilife
topbanner
 ജന്മദിനാശംസകള്‍ സണ്‍ഷൈന്‍; ആലംകൃതയ്ക്ക് ഇന്ന് പിറന്നാൾ ദിനം; ചിത്രം വൈറൽ

ലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് പൃഥ്വിരാജ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അദ്ദേഹത്തിന് നിരവധി ആരാധകരും ഏറെയാണ്.  പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചും ഭാര്യ സുപ്രിയയ്ക്കും മകള്‍ ആലംകൃതയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും പൃഥ്വി രംഗത്ത് എത്താറുണ്ട്. എന്നാൽ ഇന്ന് പൃഥ്വിയുടെ മകള്‍ ആലംകൃതയ്ക്ക് പിറന്നാൾ ദിനം കൂടിയാണ് ഇന്ന് ആരാധകരുടെ സ്വന്തം ആലിയയുടെ  ആറാം  പിറന്നാളാണ്.  ഒരു തകര്‍പ്പന്‍ ചിത്രമാണ് ഈ  പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആരാധകരെ നിരാശപ്പെടുത്താതെ തന്നെ  ഇക്കുറി  ആലിമോളുടെ മുഖം കാണിക്കുന്ന ചിത്രമാണ് നടന്‍  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകളുടെ ചിത്രത്തിനൊപ്പം പൃഥ്വി ജന്മദിനാശംസകള്‍ സണ്‍ഷൈന്‍! നീ എല്ലായ്‌പ്പോഴും ഡാഡയുടേയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷവും തിളക്കമാര്‍ന്ന പ്രകാശവും ആയിരിക്കും .എന്നാണ്  കുറിച്ചിരിക്കുന്നത്.മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്  സുപ്രിയയും  ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍  ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ആലിയുടെ പിറന്നാള്‍ ദിനത്തിനായി ആരാധകരും  കാത്തിരിക്കുകയായിരുന്നു.ആലിമോളുടെ മുഖം വ്യക്തമാകുന്ന ഒരു ചിത്രം  പതിവില്‍ നിന്നും വ്യത്യസ്തമായി  പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആലിയെ ഇഷ്ടപ്പെടുന്നവര്‍ വച്ച് പുലർത്തിയിരുന്നത്.  ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത് അച്ഛന്റെ തനി പകര്‍പ്പാണ് ആലി എന്നാണ്.ആലിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപ്പേരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ടോവിനോ ഉൾപ്പെടെ ഉള്ള താരങ്ങളും ആലിക്ക് ആശംസകളുമായി എത്തുകയും ചെയ്‌തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi) on

 

Prithvi raj daughter Alamkrita birthday is today

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES