Latest News

മാജിക് ഇതിവൃത്തമാക്കി കഥ; നായകനായി ആസിഫ് അലി; പ്രജേഷ് സെന്നിന്റെ ഹൗഡിനി ആരംഭിച്ചു 

Malayalilife
മാജിക് ഇതിവൃത്തമാക്കി കഥ; നായകനായി ആസിഫ് അലി; പ്രജേഷ് സെന്നിന്റെ ഹൗഡിനി ആരംഭിച്ചു 

ലയാളി പ്രേക്ഷകന് എന്നം നെഞ്ചോടു ചേര്‍ത്തു വയ്ക്കുവാന്‍ ഒരു പിടി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജി. പ്രജേഷ് സെന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ  ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു. -ക്യാപ്റ്റന്‍ ,ബള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിന്റെ ചിത്രങ്ങള്‍ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബര്‍ ആറ് ബുധനാഴ്ച്ച ജാഫര്‍ ഖാന്‍ കോളനിയിലെ ലയണ്‍സ് ക്ലബ്ബ് ഹാളിലായിരുന്നു തുടക്കം.

ഗുരുസ്മരണയില്‍ തുടക്കം

പ്രജേഷ് സെന്നിന്റെ ഗുരുനാഥനായ അനശ്വരനായ സംവിധായകന്‍ സിദ്ദിഖിന്റെ അനസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്.ഫുട് പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ,അനശ്വരനായ വി.പി.സത്യസത്യന്റെ ഭാര്യ ശ്രീമതി അനിതാ സത്യന്‍സ്വിച്ചോണ് കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു ചിത്രീകരണമാരംഭിച്ചത്.ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പും നല്‍കി.

ബോളിവുഡ് സംവിധായകന്‍ ആനന്ദ് .എല്‍ .റായിയുടെ നിര്‍മ്മാണക്കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ്മ മീഡിയാ ആന്റ് എന്റര്‍ടൈന്‍മെന്റ്‌സിനൊപ്പം ഷൈലേഷ്.ആര്‍.സിങ്ങും പ്രജേഷ് സെന്‍ മൂവി ക്ലബ്ബും സഹകരിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്.

പ്രജേഷ് സെന്നിന്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകന്‍ ജയസുര്യയായിരുന്നു വെങ്കില്‍ ഈ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനാകുന്നത്.മാജിക്കാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.മജീഷ്യന്‍ അനന്തന്‍ എന്ന കഥാപാത്രത്തെ ആസിഫ് അലി ഭദ്രമാക്കുന്നു 'തമിഴിലേയും, മലയാളത്തിലേയും പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി' തുടങ്ങിയവര്‍ അക്കൂട്ടത്തിലെ പ്രധാനികളാണ്. തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.'ബിജിപാലിന്റേതാണ് സംഗീതം
നൗഷാദ് ഷെരിഫ് ഛായാഗ്ദഹണം നിര്‍വ്വഹിക്കുന്നു '
എഡിറ്റിംഗ് - ബിജിത്ത് ബാല.
കലാസംവിധാനം - ത്യാഗു തവനൂര്‍.
മേക്കപ്പ് - അബ്ദുള്‍ റഷീദ്
കോസ്റ്റ്യും - ഡിസൈന്‍ - ആഫ്രിന്‍ കല്ലാന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഗിരീഷ് മാരാര്‍
ടൈറ്റില്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍.
നിശ്ചല ഛായാഗ്രഹണം - ലിബിസണ്‍ ഗോപി.
ഡിസൈന്‍ - താ മിര്‍ ഓക്കെ.
പബ്ലിസിറ്റി ഡിസൈന്‍ -- ബ്രാന്റ് പിക്‌സ്.
പ്രൊഡക്ഷന്‍ മാനേജര്‍ - ശ്രീജേഷ് ചിറ്റാഴ .
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - മനോജ്.എന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിത്ത് പിരപ്പന്‍കോട്.
കോഴിക്കോട്, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.ഫോട്ടോ - ലിബിസണ്‍ ഗോപി.

Read more topics: # ഹൗഡിനി
Prejesh sen new movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES