Latest News

ചുവപ്പുമാറ്റി പച്ചയെത്തി ഒപ്പം മുടിയും വെട്ടി; കലിപ്പ് ലുക്കില്‍ പ്രാര്‍ഥന ഇന്ദ്രജിത്ത്; പുതിയ സ്റ്റൈല്‍ അടിപൊളിയെന്ന് ആരാധകരും

Malayalilife
topbanner
ചുവപ്പുമാറ്റി പച്ചയെത്തി ഒപ്പം മുടിയും വെട്ടി; കലിപ്പ് ലുക്കില്‍ പ്രാര്‍ഥന ഇന്ദ്രജിത്ത്; പുതിയ സ്റ്റൈല്‍ അടിപൊളിയെന്ന് ആരാധകരും

ലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.

മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. മേയ്ക്കപ്പ് ട്യൂട്ടോറിയല്‍ വീഡിയോയുമായി പ്രാര്‍ത്ഥന എത്തിയിരുന്നു ഡാന്‍സിലും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രാര്‍ഥന. അനിയത്തി നക്ഷത്ര ക്ലാസിക്കല്‍ ഡാന്‍സില്‍ തിളങ്ങുമ്പോള്‍ ചേച്ചിയായ പ്രാര്‍ഥനയ്ക്കിഷ്ടം വെസ്റ്റേണ്‍ ഡാന്‍സാണ്. ഡ്രസ്സിങ്ങിലും മേക്കപ്പിലുമൊക്കെ പല സ്റ്റൈലുകള്‍ പരീക്ഷിക്കുന്ന ആളാണ് പ്രാര്‍ത്ഥന. തന്റെ ഏത് രൂപത്തിലുളള ചിത്രങ്ങളും വീഡിയോകളും മടി കൂടാതെ അപ്ലോഡ് ചെയ്യുന്ന ആളാണ് പ്രാര്‍ത്ഥന. മോഡേണും നാടന്‍ ലുക്കിലുമുളള ചിത്രങ്ങള്‍ പ്രാര്‍ത്ഥന പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരപുത്രിയുടെ പുത്തന്‍ മേക്കോവറിലുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. മുടിയിലാണ് പാത്തുവിന്റെ മേക്കോവര്‍. പുതിയതായി ഹെയര്‍ കളര്‍ ചെയ്ത ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയിലൂടെയാണ് തന്റെ പുതിയ ലുക്ക് പ്രാര്‍ത്ഥന ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നേരത്തേ പ്രാര്‍ത്ഥന തന്റെ മുടിയ്ക്ക് ചുവന്ന നിറം നല്‍കിയപ്പോഴും ആരാധകരുമായി ഉടന്‍ തന്നെ അത് പങ്കുവെക്കുകയും ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ഇടങ്ങളില്‍ ചിത്രങ്ങള്‍ പൊടുന്നനെ വൈറലായി മാറുകയും ചെയ്തിരുന്നു.

മുടിയ്ക്ക് നീല നിറം നല്‍കിയാണ് പ്രാര്‍ത്ഥന തന്റെ ലുക്ക് മാറ്റിയിരിക്കുന്നത്. ഹെയര്‍ കട്ടും താരം ചെയ്തിട്ടുണ്ട്. കിടിലന്‍ ലുക്കിലാണ് പ്രാര്‍ത്ഥന എത്തിയിരിക്കുന്നത്. കമന്റുകളുമായി താരങ്ങളും ആരാധകരുമൊക്കെ എത്തിക്കഴിഞ്ഞു. മുന്‍പ് നടി സാനിയ ഇയ്യപ്പനും ഇതിന് സമാനമായ നിറം മുടിയില്‍ ചെയ്ത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരുന്നു. മുടിയില്‍ പച്ചയും നീലയും നിറം നല്‍കിയാണ് സാനിയ ലുക്ക് മാറ്റിയത്. അതിന് പിന്നാലെയാണ് പ്രാര്‍ത്ഥനയും പുതിയ ലുക്ക് സ്വീകരിച്ചിരിക്കുന്നത്.


 

Read more topics: # Prarthana Indrajith,# new look
Prarthana Indrajiths new look goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES