രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്ന്യന്‍ രവീന്ദ്രന്‍, പിസി ജോര്‍ജ് തുടങ്ങിയവര്‍ക്ക് പിന്നാലെ അഭിനയമേഖലയിലേക്ക് ചുവട് വയ്ക്കാൻ രാഷ്ട്രീയ രംഗത്തു നിന്നും ഡബിള്‍ റോളിന് രമേശ് ചെന്നിത്തലയും ഇപ്പോൾ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഹരിപ്പാട് ഗ്രാമപഞ്ചായത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ സിനിമ അഭിനയത്തിലും ഒരു കൈ നോക്കാനായി അരങ്ങേറ്റം നടത്താന്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് എംഎല്‍എയായ ചെന്നിത്തല അഭിനയിക്കുന്ന ചിത്രത്തിന്റ പേരാണ് ഹരിപ്പാട് ഗ്രാമപഞ്ചായത്ത്. ചെന്നിത്തല സിനിമയിലുമെത്തുന്നത് രാഷ്ട്രീയ നേതാവായിത്തന്നെയാണ്.
ചെന്നിത്തലയെ ചിത്രത്തില്‍ മൂന്ന് സീനുകളിലാണ് കാണാനാകുക. ജനനായകനായി തന്നെ ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. സിനിമയിലെ നായകന്‍ മമ്മൂട്ടിയുടെ സഹോദരിപുത്രനായ അഷ്‌കര്‍ സൗദാനാണ്.
മറ്റൊരു സര്‍പ്രൈസ് കൂടി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ഹരിപ്പാട് ഗ്രാമപഞ്ചായത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു ഗാനരംഗത്തിലൂടെ ചിത്രത്തില്‍ ആലപ്പുഴ എംപി എഎം ആരീഫും സാന്നിധ്യം അറിയിക്കുന്നുണ്ട്. എഎം ആരീഫ്
എംജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് പ്രത്യക്ഷപ്പെടുക. രമേശ് ചെന്നിത്തലയുള്ള സീനുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരിക്കാന്‍ അവസരം ലഭിച്ചാല്‍ ആദ്യം ചിത്രീകരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.