ഗെയിം ഓഫ് ത്രോൺസ് താരം സോഫി ടർണറും അമേരിക്കൻ ഗായകൻ ജോ ജോനാസും തമ്മിലുള്ള ഔദ്യോഗിക വിവാഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് സൂചന. പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന്റെ സഹോദരൻ കൂടിയായ ജോ ജൊനാസിന്റെ വിവാഹം മേയിൽ ലാസ്വെഗസ്സിലെ ചർച്ചിൽവച്ച് ലളിതമായ രീതിയിൽ വിവാഹിതരായിരുന്നു. ഔദ്യോഗിക വിവാഹമാണ് വരും നാളുകളിൽ നടക്കാൻ പോകുന്നത്.
വിവാഹത്തിനായി നിക്കും പ്രിയങ്കയും പാരിസിലെത്തിയിട്ടുണ്ട്. വിവാഹത്തിനു മുൻപായി അടുത്ത സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിൽനിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും പാരിസിൽ റിവർബോട്ടിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കുന്ന ചി്ത്രങ്ങളാണ് ഇവ.
ദീർഘാനാളുകളായി ജോ ജോനാസും സോഫിയും പ്രണയത്തിലായിരുന്നു. നികിന്റെ വിവാഹത്തിന് ശേഷം വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നികിന്റെയും പ്രിയങ്കയുടെയും വിവാഹത്തിന് സോഫിയും പങ്കെടുത്തിരുന്നു.






