താരവിവാഹങ്ങളുടെ മാമാങ്കമാണ് ബോളിവുഡ് ആരാധകര്‍ക്ക്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജേനാസും വിവാഹിതരായത്. താരങ്ങളുെട ആഡംബര വിവാഹത്തിന് വേദിയായത് ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വെച്ചായിരുന്നു. കോടികള്‍ പൊടിച്ച് മൂന്ന് ദിവസം നീണ്ട് നിന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രിയങ്ക ചോപ്ര അമേരിക്കന്‍ ഗായകന്റെ വധുവായിത്തീര്‍ന്നിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ഷെഫുമാര്‍ ഉണ്ടാക്കിയ 18 അടി നീളമുള്ള വിവാഹ കേയ്ക്ക് ലോകശ്രദ്ധ നേടിയിട്ടുണ്ട്.
വിവാഹ കേയ്ക്കുണ്ടാക്കുന്നതിനായ നിക്ക് കുവൈത്തില്‍ നിന്നും ദുബായില്‍ നിന്നും തന്റെ പഴ്‌സണല്‍ ഷെഫുമാരെ കൊണ്ട് വന്നിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ച് ക്രിസ്തുമത ആചാര പ്രകാരമുള്ള ചടങ്ങ് വെള്ളിയാഴ്ചയും ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങ് ഞായറാഴ്ചയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉമൈദ് ഭവനില്‍ വച്ച് നടന്ന ചടങ്ങുകള്‍ രണ്ടര മണിക്കൂറായിരുന്നു നീണ്ട് നിന്നിരുന്നത്. ഇതിനോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റും തുടര്‍ന്ന് ഹാല്‍ഡി ചടങ്ങും അരങ്ങേറിയിരുന്നു. ഈ ചടങ്ങില്‍ വച്ച് മഞ്ഞള്‍ കുഴമ്പ് വരന്റെയും വധുവിന്റെയും ശരീരത്തില്‍ തേച്ചിരുന്നു.
തുടര്‍ന്ന് വധു വിവാഹവളകള്‍ ധരിക്കുന്ന ചൂര ചടങ്ങും നടന്നിരുന്നു. പുഷ്പാലംകൃത മണ്ഡപത്തില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹ വേദിയുടെ സമീപത്ത് കൂടെ വരനും വധുവും ആനപ്പുറത്തേറി സഞ്ചരിക്കുകയും ചെയ്തിരുന്നു. കുതിരപ്പുറത്തേറി എത്തിയതിന് ശേഷമായിരുന്നു നിക്ക് പ്രിയങ്കയെ താലി കെട്ടിയത്. വിവാഹത്തിന് ശേഷം വരനും വധുവും അഗ്നിയെ ഏഴ് വട്ടം പ്രദക്ഷിണം ചെയ്യുകയും ചെയ്തിരുന്നു.
ക്രിസ്ത്യന്‍ ചടങ്ങിന് നേതൃത്വമേകിയത് നിക്കിന്റെ പാസ്റ്ററായ പിതാവ് പോളായിരുന്നു. വിവാഹം കഴിഞ്ഞ് ജോധ്പൂര്‍ വിട്ട് റിസപ്ഷനായി ഡല്‍ഹിയിലെത്തിയ ദമ്പതികളുടെ ഫോട്ടോകളും പുറത്ത് വന്നിരുന്നു. ഇതില്‍ നിക്ക് അനാകര്‍ഷകമായ കാക്കി ഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. ഏതാണ്ട് പച്ച നിറത്തിലുള്ള സാരിയാണ് പ്രിയങ്കയുടെ വസ്ത്രം. ഇന്നാണ് ഡല്‍ഹിയില്‍ റിസപ്ഷന്‍ നടക്കുന്നത്.