Latest News

ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയ്ക്കും മാഗല്ല്യം; ഡിസംബര്‍ 2 ന്് ഗായകന്‍ നിക്ക് ജോനാസുമായി ഒന്നിക്കാന്‍ വേദിയൊരുങ്ങുന്നത് ജോധ്പൂരിലെ ഉമൈദ് ഭവനില്‍

Malayalilife
 ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയ്ക്കും മാഗല്ല്യം; ഡിസംബര്‍ 2 ന്് ഗായകന്‍ നിക്ക് ജോനാസുമായി ഒന്നിക്കാന്‍ വേദിയൊരുങ്ങുന്നത് ജോധ്പൂരിലെ ഉമൈദ് ഭവനില്‍

ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയ്ക്ക്ും ഗായകന്‍ നിക്കിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ബോളിവുഡ് ഒരുങ്ങുന്നു.ബോളിവുഡിനൊപ്പം തന്നെ ഹോളിവുഡിനും പ്രിയങ്കരിയായ മാറിയ പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജോനാസും ഒന്നിക്കാന്‍ വേദിയൊരുങ്ങുന്നത് ജോധ്പൂരിലെ ഉമൈദ് ഭവനിലാണ്. ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ ആചാരപ്രകാരവും മൂന്നിന് ക്രിസ്തീയ ആചാരപ്രകാരവുമാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.

നവംബര്‍ 30 ന് തുടങ്ങുന്ന വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 2 വരെ നീളും. നവംബര്‍ 29ന് മെഹന്ദിയോടെ ചടങ്ങുകള്‍ ആരംഭിക്കും. മെഹന്ദി ചടങ്ങിന് മാറ്റുകൂട്ടാന്‍ പ്രിയങ്ക അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് നിക്കിന്റെ പ്രത്യേക സംഗീതനിശ അരങ്ങേറും. 30ന് കോക്ക്ടെയില്‍ പാര്‍ട്ടിയും നവംബര്‍ 30ന് കോക്ക്‌ടെയില്‍ പാര്‍ട്ടിയും ഡിസംബര്‍ 1ന് ഹാല്‍ദിയും ഉണ്ടായിരിക്കും. ഡിസംബര്‍ 1ന് മെഹ്രങ്കാര്‍ഹ് ഫോര്‍ട്ടില്‍ വച്ച് നടക്കുന്ന സംഗീത് പരിപാടിയിലെ നൃത്തങ്ങള്‍ സംവിധാനം ചെയ്യുന്നത് ഗണേശ് ഹെഗ്‌ഡെയാണ്.  അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം.

വിവാഹം ഇന്ത്യയില്‍ വച്ചു തന്നെയെന്ന് പ്രിയങ്ക മനസിലുറപ്പിച്ചിരുന്നുവെന്നും അമ്മ മധു ചോപ്രയോടൊപ്പം ചേര്‍ന്ന് താരം തന്നെയാണ് അതിഥികളെ വരവേല്‍ക്കുന്നതിനുള്ള പ്ലാനുകള്‍ തയ്യാറാക്കിയത്. വിവാഹ ശേഷം ഡല്‍ഹിയിലും മുംബൈയിലുമായി രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും.


 

bollywood actress-,Priyanka Chopra,Nick Jonas,marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES