Latest News

വിവാഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചതോടെ നെറ്റ്ഫ്‌ളിക്‌സ് ഉടമ്പടിയില്‍ നിന്നും പിന്മാറി; നയന്‍താര വിഘ്‌നേശ്‌ വിവാഹം ഒടിടി വഴി സംപ്രേഷണം ചെയ്യില്ലെന്ന് സൂചന; വിവാഹ ചിലവുകള്‍ വഹിച്ചതും ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം കമ്പനിയെന്ന റിപ്പോര്‍ട്ട്

Malayalilife
 വിവാഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചതോടെ നെറ്റ്ഫ്‌ളിക്‌സ് ഉടമ്പടിയില്‍ നിന്നും പിന്മാറി; നയന്‍താര വിഘ്‌നേശ്‌ വിവാഹം ഒടിടി വഴി സംപ്രേഷണം ചെയ്യില്ലെന്ന് സൂചന; വിവാഹ ചിലവുകള്‍ വഹിച്ചതും ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം കമ്പനിയെന്ന റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സിനിമ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടി നയന്‍താരയുടെയും  വിഗ്‌നേഷ് ശിവന്റെയും  ചെന്നൈയില്‍ വച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. അടുത്തിടെ ഒരു മാസം തികഞ്ഞ വേളയില്‍ വിഗ്‌നേഷ് വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 
വിവാഹം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഒ.ടി.ടി. വമ്പന്‍ അതില്‍ നിന്നും പിന്മാറി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയിരുന്നത്.വിവാഹചിത്രങ്ങള് വിഘ്‌നേഷ് ശിവന് സാമൂഹിക മാധ്യമത്തില് പ്രസിദ്ധീകരിച്ചതുകൊണ്ടാണ് പിന്‍മാറിയതെന്നാണ് പുറത്ത് വരുന്ന വിവരം.

ചിത്രങ്ങള് പങ്കുവയ്ക്കാന്‍താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ്. തുടര്‍ന്നാണ് അദ്ദേഹം ചിത്രങ്ങള്‍പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള് പറയുന്നു. 

മഹാബലിപുരത്തെ ഒരു ആഡംബര റിസോര്ട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാന്, കമല് ഹാസന്, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര് ചടങ്ങില് പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളികസ് വഹിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. സംവിധായകന് ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്ത്തകള് ഉണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്‌നേഷ് ശിവന് അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള് പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാന്, സൂര്യ, ജ്യോതിക തുടങ്ങിയവര്‌ക്കൊപ്പമുള്ള ചിത്രങ്ങള് വിഘ്‌നേഷ് പുറത്ത് വിട്ടിരുന്നു. 

എന്നാല്‍ ഈ വിവാഹത്തിന് നയന്‍സോ ഭര്‍ത്താവോ കയ്യില്‍ നിന്നും ഒരു രൂപ പോലും മുടക്കിയില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
വിവാഹ ചെലവുകള്‍ക്കെല്ലാം നെറ്റ്ഫ്‌ലിക്‌സ് പണം ചെലവഴിച്ചു. ഈ ചെലവുകളില്‍ മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്യുന്നതും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
കൂടാതെ കടല്‍ത്തീരത്ത് ഒരു വലിയ ഗ്ലാസ് കൊട്ടാരം സ്ഥാപിച്ചു. ഒരു സെറ്റിന് 3500 രൂപ വിലയുള്ള ഭക്ഷണം, വിലകൂടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവയും വിവാഹ പരിപാടിക്കായി മുംബൈയില്‍ നിന്ന് ക്രമീകരിച്ചിരുന്നു.

                                                   

Netflix Backs Out From Streaming Vignesh Shivan and Nayanthara Wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES