Latest News

കണ്ണില്‍ നിറയെ കണ്‍മഷി എഴുതാന്‍ ഇഷ്ടം; മേക്കപ്പ് ദൈവത്തെ പോലെ;മേക്കപ്പിന് മുമ്പ് പ്രാര്‍ത്ഥിച്ച് തൊട്ട് തൊഴുതാണ് ഇടാറുള്ളത്; ബില്ലയിലെ ഗ്ലാമറസ് റോളില്‍ സംവിധായകനപ്പുറത്ത് ആര്‍ക്കും എന്നില്‍ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല;  എനിക്ക് പ്രണയം എന്നതിന്റെ നിര്‍വചനം വിക്കി ആണ്; നയന്‍താര വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍ 

Malayalilife
 കണ്ണില്‍ നിറയെ കണ്‍മഷി എഴുതാന്‍ ഇഷ്ടം; മേക്കപ്പ് ദൈവത്തെ പോലെ;മേക്കപ്പിന് മുമ്പ് പ്രാര്‍ത്ഥിച്ച് തൊട്ട് തൊഴുതാണ് ഇടാറുള്ളത്; ബില്ലയിലെ ഗ്ലാമറസ് റോളില്‍ സംവിധായകനപ്പുറത്ത് ആര്‍ക്കും എന്നില്‍ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല;  എനിക്ക് പ്രണയം എന്നതിന്റെ നിര്‍വചനം വിക്കി ആണ്; നയന്‍താര വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍ 

ത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി അഭിനയരംഗത്തേക്ക് ചുവട് വെച്ച താരമാണ് നയന്‍താര. പിന്നീട് മലയാളത്തില്‍ നിന്നും തെന്നിന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറിയ താരം വളരെ പെട്ടെന്ന് തന്നെ ഗ്ലാമര്‍ ഐക്കണ്‍ ആയി അവിടെ പേരെടുത്തു.തമിഴിലെ സൂപ്പര്‍താരമായി വളര്‍ന്ന നടി തന്റെ ഏറ്റവും പുതിയ ചിത്രമായ കണക്ടിന്റെ പ്രോമോഷന്‍ പരിപാടിയുടെ ഭാഗമായി നടത്തിയ അഭിമുഖങ്ങളില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
ബില്ലയിലാണ് താരം ആദ്യമായി ഗ്ലാമറസ് വേഷം അണിയുന്നത്. ബില്ല എന്ന ചിത്രം ചെയ്യുമ്പോള്‍ സംവിധായകന് അപ്പുറത്ത് ആര്‍ക്കും തന്നെ താരത്തില്‍ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ലെന്നും നടി പങ്ക് വച്ചു. കാരണം അന്ന് ആരും താരത്തെ അങ്ങനെ ഫുള്‍ ഗ്ലാമര്‍ മോഡില്‍ കണ്ടിരുന്നില്ല. ഇതിന് പിന്നിലുള്ള ഒരു കാരണം ആ ഒരു സമയത്ത് ഹോംലി റോളുകള്‍ മാത്രമായിരുന്നു നയന്‍താര ചെയ്തിരുന്നത്.

'ഗ്രാമീണ പെണ്‍കുട്ടി ഇമേജുള്ളവ. ആ സമയത്ത് സംവിധായകന്‍ വിഷ്ണു എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചു. വിഷ്ണുവിന്റെ ഭാര്യയും എന്റെ സുഹൃത്തുമായ അനുവിനും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കത് ചെയ്യാന്‍ സാധിക്കുമെന്ന് അതോടെ മനസ്സിലായി.

അത് അഹങ്കാരമല്ല. ജീവിതത്തില്‍ ചില കാര്യങ്ങളില്‍ നമുക്ക് ആത്മവിശ്വാസം വേണം. ബില്ലയും യാരടി നീ മോഹിനിയും ഒരേ സമയത്താണ് ഷൂട്ട് ചെയ്യുന്നത്. ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ ബില്ലയ്ക്ക് ആയിരിക്കും. പിന്നീടുള്ള 15 ദിവസം യാരടീ നീ മോഹിനിയിലും,'

'ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട്. സിനിമയിലേക്ക് വന്ന തുടക്കകാലത്ത് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായുള്ള സിനിമകള്‍ ഉണ്ടായിരുന്നില്ല.'
സിനിമയില്‍ മാത്രമല്ല സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷന് പോയാലും ഹീറോയിനെ സൈഡില്‍ എവിടെയെങ്കിലും ഒതുക്കി നിര്‍ത്തും ഒരു തരത്തിലുള്ള ഇംപോര്‍ട്ടന്‍സും നല്‍കാറുണ്ടായിരുന്നില്ല. എന്താണ് ഇങ്ങനൊരു രീതിയെന്ന് അന്ന് ഞാന്‍ ചിന്തിച്ചിരുന്നു.'

അതുകൊണ്ട് തന്നെയാണ് അത്തരം പരിപാടികള്‍ കുറയൊക്കെ ഞാന്‍ ആ സമയത്ത് ഒഴിവാക്കിയത്. സ്ത്രീകള്‍ക്ക് പ്രാധാന്യം വേണമെന്ന് ഞാന്‍ അന്നേ ചിന്തിച്ചിരുന്നു. ഇപ്പോള്‍ ഒട്ടനവധി പേര്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായ സിനിമകള്‍ ചെയ്യാന്‍ തയ്യാറായി വരുന്നുണ്ടെന്നും നടി പറയുന്നു.

അഭിമുഖത്തില്‍ അവതാരക കാണിച്ചു കൊടുത്ത ഹൃദയത്തിന്റെ ചിത്രം നോക്കിയ് താരം വിഘ്നേഷനെ കുറിച്ച് പറഞ്ഞതും ശ്ര്‌ദ്ധേയമാകുകയാണ്.പ്രണയം എന്താണെന്ന് താന്‍ മനസ്സിലാക്കുന്നത് വിഘ്നേശ്വനെ പരിചയപ്പെട്ടതിനുശേഷം ആണെന്നാണ് താരം പറഞ്ഞത്. വിഗ്നേഷിനെ പരിചയപ്പെട്ട അന്നുമുതല്‍ തനിക്ക് പ്രണയത്തിന്റെ നിര്‍വചനം അദ്ദേഹമാണെന്നും ആളുകള്‍ തങ്ങളെക്കുറിച്ച് പറയുന്നത് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല എന്ന് തന്നോട് എപ്പോഴും പറയാറുണ്ട് നയന്‍താര പറഞ്ഞത്.

വിക്കിയും ഞാനും എന്നാണോ പ്രണയത്തിലായത് അന്നുമുതല്‍ വിക്കി ആണ് എനിക്ക് പ്രണയം എന്നതിന്റെ നിര്‍വചനം. അദ്ദേഹം എനിക്ക് ഒരുപാട് ആശ്വാസമായിട്ടുണ്ട്. ഒരുപാട് എന്നെ ശാന്തയാക്കിയിട്ടുണ്ട്. എന്റെ വര്‍ക്കില്‍ ആയാലും ഫേസ് ചെയ്യുന്ന പ്രശ്നങ്ങളിലായാലും അതൊക്കെ മാനേജ് ചെയ്യാന്‍ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്.എന്നെ പെട്ടെന്ന് ഒക്കെ ആക്കാന്‍ അദ്ദേഹത്തിന് കഴിയും. ലൈഫില്‍ പല സിറ്റുവേഷന്‍സും വരും പക്ഷേ അത് ഏത് അവസ്ഥയില്‍ ആണെങ്കിലും എല്ലാം നമുക്ക് സെറ്റില്‍ ചെയ്യാം എന്നാണ് എന്നോട് പറയാറുള്ളത്.

വിക്കി ജീവിതത്തിലേക്ക് വന്നശേഷം ഇനി ഒന്നിനെക്കുറിച്ചും ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ലെന്നും എന്തു പ്രശ്നം വന്നാലും വിക്കി എനിക്കൊപ്പം ഉണ്ടാകുമെന്നും ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് തരുമെന്നും എനിക്ക് അറിയാം. അതിനാല്‍ തന്നെ ലൈഫ് സെറ്റില്‍ ആയ പോലെ ഒരു തോന്നലാണ്. അദ്ദേഹം കൂടെ ഉണ്ടാകും എന്നത് എന്നെ സംബന്ധിച്ച് അത് വലിയ സപ്പോര്‍ട്ട് ആണെന്നും നയന്‍താര പറയുന്നു.

അതേസമയം തന്റെ ജീവിതത്തില്‍ തനിക്ക് ഇഷ്ടമുള്ള മറ്റൊന്ന് മേക്കപ്പ് ആണെന്ന് താരം വെളിപ്പെടുത്തി. മേക്കപ്പ് തനിക്ക് ദൈവത്തെ പോലെയാണെന്ന് നയന്‍താര പറയുകയായിരുന്നു. മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ച് അവ തൊട്ടുതൊഴിഞ്ഞതിനുശേഷം ആണ് എല്ലാ ദിവസവും ഇടാറുള്ളതെന്നും അത് നിത്യേന ഉപയോഗിക്കുന്നതുകൊണ്ട് മേക്കപ്പ് തന്നെ ജീവിതമാണെന്ന് പറയാമെന്നും നയന്‍താര പറയുകയായിരുന്നു.

ഏറ്റവും ഇഷ്ടം കണ്മഷി ആണെന്നും ഇന്ത്യന്‍ സ്ത്രീകള്‍ പണ്ട് തണുത്ത കണ്മഷി കണ്ണുനിറയെ എഴുതാറുള്ളത് പോലെ കണ്ണില്‍ നിറയെ കണ്മഷി എഴുതാന്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു.ഒരുപാട് സ്ത്രീകള്‍ മേക്കപ്പ് ഉപയോഗിക്കുന്നുണ്ട്. ഒന്നുകൂടി സൗന്ദര്യം വര്‍ദ്ധിക്കാനും കുറച്ചുകൂടെ നന്നായിട്ട് ഇരിക്കാനും ഒക്കെ ചെയ്യുന്ന ഒരു കാര്യമാണ്. പക്ഷേ ഞങ്ങള്‍ക്ക് മേക്കപ്പ് എന്ന് പറഞ്ഞാല്‍ ദൈവത്തെ പോലെയാണ്. 

മേക്കപ്പ് ചെയ്യുന്നതിനു മുന്നേ അതിന് ഉപയോഗിക്കുന്ന പ്രോഡക്ട്സ് തൊട്ടു തൊഴുത് തുടങ്ങണമെന്നാണ്. അങ്ങനെയാണ് ഞാന്‍ ചെയ്യാറുള്ളത്. മേക്കപ്പ് പ്രോഡക്റ്റ്സില്‍ എനിക്ക് ഏറ്റവും ഇഷ്ടം കണ്മഷിയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും കണ്‍മഷിയാണ്. വരുന്ന ബ്രാന്‍ഡ് അനുസരിച്ച് ഞാന്‍ മാറ്റി മാറ്റിയാണ് ഉപയോഗിക്കാറുള്ളത്.

നമ്മള്‍ ഇന്ത്യന്‍ സ്ത്രീകള്‍ പണ്ടത്താ കണ്മഷി എഴുതില്ലേ, അതുപോലെ നിറയെ കണ്ണില്‍ പരന്നു കിടക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ എപ്പോഴും കണ്മഷി കണ്ണില്‍ തേക്കാറുണ്ടെന്നും നടി പറഞ്ഞു.


 

Nayanthara on life after marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES