തമിഴിലെ സൂപ്പര്‍ താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. താരങ്ങളുടെ ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് മഴക്കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായവുമായി എത്തുന്ന നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും ഒരു വിഡിയോയാണ്.
ട്വിറ്ററിലൂടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിന് മുമ്പും പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി താരങ്ങള്‍ എത്തിയിരുന്നു.
ജവാനാണ് ഇനി പുറത്തിറങ്ങാനുളള നയന്‍താരയുടെ ചിത്രം. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലീയാണ്.
വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Lady Superstar #Nayanthara and her hubby @VigneshShivan came to help the homeless on the streets suffering from the rains.
— Midhun ???????????? (@secrettracker) April 8, 2023
What a kind person she is.. This is what made her a lady superstar❣️#nayanthara75 pic.twitter.com/vRcwnwZLtu