റോഡരുകില്‍ ഭിക്ഷാടനത്തിനായി ഇരിക്കുന്നവര്‍ക്ക് അരികെലെത്തി സമ്മാന കിറ്റ് നല്കുന്ന നയന്‍താരയുടെയും വി്ഘ്‌നേിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഫാന്‍സ് പേജ് വഴിയാണ് വീഡിയോ പ്രചരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് ചെന്നൈയിലെ തെരുവില്‍ ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് താരദമ്പതികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തതെന്നാണ് സൂചന.
തെരുവിലുളളവര്‍ക്ക് വസ്ത്രങ്ങളും മറ്റുമാണ് താരദമ്പതികള്‍ കൈമാറിയത്.പേപ്പര്‍ ബാഗുകളില്‍ സമ്മാനപ്പൊതികളുമായാണ് ഇരുവരും എത്തിയത്. പുതിയ വസ്ത്രങ്ങളാണ് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയില്‍ കമന്റ് ചെയ്തത്. നയന്‍താര ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ഷാരൂഖിനൊപ്പമാണ് നയന്‍താരയുടെ അരങ്ങേറ്റം. ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണക്റ്റ് ആണ് ഒടുവില്‍ റിലീസിനെത്തിയ നയന്‍താര ചിത്രം. വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് കണക്റ്റിന്റെ നിര്‍മാതാക്കള്‍. അശ്വിന്‍ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.