മലയാള സിനിമയില്‍ നിന്നും തെന്നിന്ത്യയില്‍ ചേക്കേറി തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നടിയാണ് നയന്‍താര. നടിയുടെ പേര് അധികവും നിറയാറുള്ളത്് ഗോസിപ്പുകോളങ്ങളില്‍ ആണ്. ഏറ്റവും ഒടുവില്‍ വിഘ്‌നേശുമായുള്ള പ്രണയവും വിവാഹവുമൊക്കെയാണ് നടി കൂടുതല്‍ വാര്‍ത്തകളില്‍ നിറയ്ക്കാറുള്ളത്.ഇരുവരുടെയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നുളള തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ ഇരുവരും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട്.
ഇപ്പോളിതാ നടി വേദിയില്‍ വിഘ്‌നേഷ് ശിവനൊടുള്ള പ്രണയം പറയുകയാണ്.്.സീ അവാര്‍ഡ് സ്വീകരിക്കാനെത്തിയ നയന്‍താര വിഘ്‌നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞു. താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങള്‍ക്കിപ്പോള്‍ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയന്‍താര പറഞ്ഞു.
ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനഃസമാധാനമാണ്. അത് തനിക്കിപ്പോഴുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങള്‍ക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭര്‍ത്താവാകാം, ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങള്‍ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും വിഘ്‌നേഷിന്റെ പേരെടുത്തു പറയാതെ നയന്‍താര വ്യക്തമാക്കി.
വിശ്വാസം', 'ബിഗില്‍' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഫേവറേറ്റ് ഹീറോയിന്‍ അവാര്‍ഡും ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രചോദനമായി നിലനില്‍ക്കുന്നതിന് ശ്രീദേവി അവാര്‍ഡും നയന്‍താര ഏറ്റുവാങ്ങി. മെറൂണ്‍ സാരിയില്‍ അതിസുന്ദരിയായാണ് നയന്‍താര പുരസ്‌കാരവേദിയിലെത്തിയത്
രജനികാന്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദര്‍ബാര്‍ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. എ.ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ 2015 ല്‍ നയന്‍താര ഒരു നടി എന്ന നിലയില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയത്.,ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് നടിയുടെ ്േപര്.