വിഘ്‌നേശിന്റെ സെല്‍ഫിക്ക് മുഖം മറച്ച്  നയന്‍സ്;  താരസുന്ദരിയുടെ അറുപത്തിയഞ്ചാം ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ റോളില്‍ വിഘ്‌നേശ്; തന്റെ ലുക്ക് ആരാധകര്‍ ഇപ്പോള്‍ കാണേണ്ടയെന്ന് നയന്‍സ്;  ഇടവേളയ്ക്ക് ശേഷം പങ്ക് വച്ച പ്രണയജോഡികളുടെ ഫോട്ടോ ഏറ്റെടുത്ത് ആരാധകരും

Malayalilife
വിഘ്‌നേശിന്റെ സെല്‍ഫിക്ക് മുഖം മറച്ച്  നയന്‍സ്;  താരസുന്ദരിയുടെ അറുപത്തിയഞ്ചാം ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ റോളില്‍ വിഘ്‌നേശ്; തന്റെ ലുക്ക് ആരാധകര്‍ ഇപ്പോള്‍ കാണേണ്ടയെന്ന് നയന്‍സ്;  ഇടവേളയ്ക്ക് ശേഷം പങ്ക് വച്ച പ്രണയജോഡികളുടെ ഫോട്ടോ ഏറ്റെടുത്ത് ആരാധകരും

ന്റെ അറുപത്തിയഞ്ചാമത്തെ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര. നെട്രികണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം വിഗ്‌നേശിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ആണ് പുറത്തിറക്കുന്നത്. തമിഴകത്തിലെ പ്രണയജോഡികള്‍ വീണ്ടും സിനിമയ്ക്കായി ഒന്നിക്കുന്ന കാര്യം വിഘ്‌നേശ് ഒരു ചിത്രം പങ്ക് വച്ചുകൊണ്ടാണ് പുറത്ത് വിട്ടത്.

നയന്‍താരക്കൊപ്പം നില്‍ക്കുന്ന ചിത്രം ആണ് വിഘ്‌നേശ് പങ്ക്‌വച്ചത്. പക്ഷേ ചിത്രത്തില്‍ നയന്‍താര തന്റെ മുഖം കൈകൊണ്ട് മറച്ചിരുന്നു. സിനിമയിലെ തന്റെ ലുക്ക് ഇപ്പോള്‍ പുറത്തുവിടാന്‍ ആഗ്രഹമില്ലാത്തതിനാലാണ് നയന്‍താര മുഖം മറച്ചുപിടിച്ചതെന്നാണ് വിഘ്‌നേശ് പറയുന്നത്. അടുത്തൊരു ചിത്രത്തിനായി ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ് എന്നാല്‍ പതിവ് റോളിലല്ല. ആദ്യമായി നിര്‍മ്മാതാവാകുകയാണ്്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്ത് വിടും. ഇതായിരുന്നു സെല്‍ഫിക്കൊപ്പ വിഘ്നേശ് കുറിച്ചത്.

മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ തുടങ്ങി. 1981 ല്‍ പുറത്തിറങ്ങിയ നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ പേര് തന്നെയാണ് പുതിയ ചിത്രത്തിനും നല്‍കിയിരിക്കുന്നയത്. പേര് ഉപയോഗിക്കാനുള്ള അനുമതി നേരത്തെ മേടിച്ചിരുന്നു. ചിത്രത്തില്‍ അന്ധയായാണ് നയന്‍സ് എത്തുന്നതെന്നാണ് സൂചന. 

Nayanthara Covered Her Face While Vignesh Shivan Taking Selfie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES