കറുത്ത സാരിയില്‍ സുന്ദരിയായി നയന്‍സ്; കറുപ്പ് നിറത്തിലുള്ള ഷര്‍ട്ടണിഞ്ഞ് വിഘ്‌നേശും; ആശംസ അറിയിച്ച് എത്തിയത് അരവിന്ദ് സ്വാമി, അറ്റ്‌ലി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ താരങ്ങള്‍; ജോലിത്തിരക്കിനിടയിലും കാമുകന്റെ പിറന്നാള്‍ കെങ്കേമാമായി ആഘോഷിച്ച് നയന്‍താര; ചിത്രങ്ങളും വീഡിയോയും കാണാം

Malayalilife
topbanner

തമിഴ് സംവിധായകനായ വിഘനേഷ് ശിവന്റെ പിറന്നാള്‍ ആഘോഷമാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. തന്റെ സിനിമാ തിരക്കുകള്‍ക്കിടയിലും കാമുകന്റെ പിറന്നാള്‍ വലിയൊരു ആഘോഷമാക്കി മാറ്റിയത് നയന്‍സ് ആണ്. ഇരുവരുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. 

രാത്രിയില്‍ നഗരത്തിലെ കഫേയില്‍ നടന്ന ചടങ്ങില്‍ അരവിന്ദ് സ്വാമി, അറ്റ്ലി, സംഗീത സംവിധായകന്‍ അനിരുദ്ധ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രകൃതി ആനന്ദ്, മോഡലുകളായ സംയുക്ത, അര്‍തി വെങ്കടേഷ്, പൂര്‍ത്തി പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തുകറുപ്പ് വസ്ത്രത്തിലാണ് വിഘ്‌നേശും നയന്‍സും ആഘോഷത്തില്‍ പങ്കെടുത്തത്. 

നയന്‍താരയെ നായികയാക്കി വിഘ്നേശ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് നെട്രിക്കണ്‍. ആദ്യമായാണ് നിര്‍മ്മാതാവ് വേഷത്തില്‍ വിഘ്നേശ് എത്തുന്നത്. വിഘ്നേശിന്റെ പ്രെഡക്ഷന്‍ കമ്പിനിയായ റൗഡി പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍. 

നാല് വര്‍ഷത്തോളമായി നയന്‍താരയും വിഘ്നേശും പ്രണയത്തിലായിട്ട്. 2020ല്‍ ഇരുവരുടെയും വിവാഹം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Nayanthara surprise birthday bash for beau Vignesh Shivan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES