Latest News

നടി നദിയാ മൊയ്തുവിന്റെ മക്കളെ കണ്ടോ; മക്കളെയും നടിയെയും കണ്ടാല്‍ തിരിച്ചറിയില്ല

Malayalilife
topbanner
നടി നദിയാ മൊയ്തുവിന്റെ മക്കളെ കണ്ടോ; മക്കളെയും നടിയെയും കണ്ടാല്‍ തിരിച്ചറിയില്ല

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. മുംബൈയില്‍ സെറ്റിന്‍ഡായ മലയാളി ദമ്പതികളുടെ മകളായ നദിയ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു. 1988ല്‍ വിവാഹം കഴിഞ്ഞ ശേഷവും സിനിമയില്‍ സജീവമായിരുന്ന നദിയ ആദ്യ മകളുടെ ജനനത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മലയാള നടിമാരിലെ മമ്മൂട്ടി എന്നാണ് നദിയ അറിയപ്പെടുത്തത്. രണ്ടു പെണ്‍മക്കളുടെ അമ്മയായിട്ടും ഇപ്പോഴും ചെറുപ്പക്കാരിയായി തുടരുകയാണ് നദിയ എന്നതാണ് ഇതിന് കാരണം.

ഇപ്പോള്‍ ലോക്ഡൗണ്‍ ദിനങ്ങളില്‍ പഴയകാല യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് താരം. കഴിഞ്ഞ വര്‍ഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓര്‍മകള്‍ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാലയാത്രയെ നദിയ വിശേഷിപ്പിക്കുന്നത്.

മക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ അധികം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ല. അതിനാല്‍ തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ഇതില്‍ ആരാണ് അമ്മയെന്നായിരുന്നു ഏവരുടെയും കമന്റുകള്‍. മൂന്നു സഹോദരിമാര്‍ എന്നേ ചിത്രം കണ്ടാല്‍ തോന്നുകയുള്ളു. മക്കളെയും നദിയയെയും കാണാന്‍ ഒരേ ഛായയാണ് താനും. മക്കളെക്കാള്‍ ചെറുപ്പമാണ് നദിയ എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയില്‍ താമസിക്കുകയാണ്. 1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലേയ്ക്കു പോയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. 'നീരാളി' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.


 

Read more topics: # Nadiya moidu family pics viral
Nadiya moidu family pics viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES