Latest News

ചിരിപ്പിക്കാന്‍ വടിവേലു വീണ്ടും എത്തുന്നു; നായി ശേഖര്‍ റിട്ടേണ്‍സ്'ട്രെയ്ലര്‍ കാണാം

Malayalilife
ചിരിപ്പിക്കാന്‍ വടിവേലു വീണ്ടും എത്തുന്നു; നായി ശേഖര്‍ റിട്ടേണ്‍സ്'ട്രെയ്ലര്‍ കാണാം

ടിവേലുവിന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രം 'നായി ശേഖര്‍ റിട്ടേണ്‍സ്' ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വടിവേലു നായ്ക്കളെ തട്ടിക്കൊണ്ടു പോകുന്ന ആളായാണ് ട്രെയിലറില്‍ കാണിക്കുന്നത്. തന്റെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.

കോമഡി-ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സൂരജ് ആണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണ്‍ ആണ് സിനിമയുടെ സംഗീത സംവിധാനം. വടിവേലുവിന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്റെ ടിക്കറ്റിനായുള്ള റിസര്‍വേഷന്‍ ആരംഭിക്കും.

നായ് ശേഖര്‍ റിട്ടേണ്‍സ്' ലോകമെമ്പാടും ഗംഭീരമായ റിലീസിനാണ് തയാറെടുക്കുന്നത്. 'നായ് ശേഖര്‍ റിട്ടേണ്‍സ്' ഡിസംബര്‍ ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. റാവു രമേഷ്, ആനന്ദ് രാജ്, മുനിഷ് കാന്ത്, റെഡിന്‍ കിംഗ്സ്ലി, ശിവാംഗി കൃഷ്ണകുമാര്‍, ശിവാനി നാരായണന്‍, മനോബാല, പ്രശാന്ത് രംഗസ്വാമി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


         

Naai Sekar Returns Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES