Latest News

നാട്ടുപാട്ടിന്റെ ഈണമുള്ള പാട്ടുമായി രാഹുല്‍ രാജും, സിത്താര കൃഷ്ണകുമാറും; സൈജു കുറുപ്പ് ചിത്രം പൊറാട്ടുനാടകം ആദ്യ ഗാനം പുറത്തിറങ്ങി. 

Malayalilife
നാട്ടുപാട്ടിന്റെ ഈണമുള്ള പാട്ടുമായി രാഹുല്‍ രാജും, സിത്താര കൃഷ്ണകുമാറും; സൈജു കുറുപ്പ് ചിത്രം പൊറാട്ടുനാടകം ആദ്യ ഗാനം പുറത്തിറങ്ങി. 

സംവിധായകന്‍ സിദീഖ് അവതരിപ്പിച്ച് എമിറേറ്റ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന 5G 'പൊറാട്ടുനാടകം'എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംവിധായകന്‍ നാദിര്‍ഷയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. 'നാഴൂരി പാല് 'എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ ബി. ഹരിനാരായണനും സംഗീതം രാഹുല്‍ രാജുമാണ്. നാട്ടുപാട്ടിന്റെ ഈണമുള്ള പാട്ട് പാടിയിരിക്കുന്നത് സംഗീതം നല്‍കിയ രാഹുല്‍ രാജും, സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ്.ഇതിനകം ഏറെ വൈറലായിരിക്കുകയാണ് കൗതുകകരമായ ഗാനം.

 വടക്കന്‍ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൗഷാദ് ഷെരീഫാണ്. സൈജു കുറുപ്പ്, രാഹുല്‍ മാധവ്, സുനില്‍ സുഗത, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ബാബു അന്നൂര്‍,ഷുക്കൂര്‍ വക്കീല്‍, ചിത്രാ ഷേണായ്, ചിത്ര നായര്‍ , ഐശ്വര്യ,ജിജിന തുടങ്ങിയവര്‍ അഭിനയിക്കുന്ന 'പൊറാട്ട് നാടകം' സംവിധാനം ചെയ്യുന്നത്  നൗഷാദ് സാഫ്‌റോണ്‍.ഗോപാലപുര എന്ന വടക്കന്‍ കേരളത്തിലെ ഒരു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ അബു എന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ചിത്രം പറയുന്നത്.കാലിക പ്രസക്തിയുള്ള രാഷ്ട്രീയ ആക്ഷേപ ഹാസ്യം പ്രമേയമായി വരുന്ന സിനിമയുടെ തിരക്കഥ 'മോഹന്‍ലാല്‍', 'ഈശോ' എന്നീ സിനിമകളുടേയും ഏഷ്യാനെറ്റിലെ ബഡായിബംഗ്ലാവിന്റേയും തിരക്കഥാകൃത്തും, ഇന്ത്യാവിഷന്‍ ചാനലിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടിയായിരുന്ന 'പൊളിട്രിക്‌സി'ന്റെ അവതാരകനും സംവിധായകനുമായിരുന്ന സുനീഷ് വാരനാടാണ്.
നിര്‍മ്മാണ നിര്‍മ്മാണ നിര്‍വ്വഹണം - ഷിഹാബ് വെണ്ണല
നിര്‍മ്മാണ 
കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ
ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരുന്നു. ഈ ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.

NAZHOORI PAALU VIDEO SONG PORATTU NAADAKAM

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES